ദുബൈ: സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മധുരംപകർന്ന 'ഗൾഫ് മാധ്യമം'- അബീവിയ ഡെസർട്ട് മാസ്റ്റർ കുക്കറി മത്സരത്തിെൻറ ഫൈനൽ മൽസരം ശനിയാഴ്ച. ഗൾഫ് മാധ്യമത്തിെൻറ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പങ്കെടുത്ത നൂറോളം പേരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എട്ടു പേരാണ് ഫൈനലിൽ മാറ്റുരക്കുക.
ദുബൈ നഹ്ദയിലെ 'നെസ്റ്റോ' ഹൈപർമാർക്കറ്റിൽ വൈകീട്ട് ഏഴു മുതലാണ് മൽസരം. സെലിബ്രിറ്റി ഷെഫും മജീഷ്യനും അവതാരകനുമായ രാജ് കലേഷ്, പ്രശസ്ത പാചക വിദഗ്ധരായ ബീഗം ഷാഹിന, രഘു കുമാർ, മുഹമ്മദ് കുഞ്ഞ് എന്നിവർ വിധി കർത്താക്കളായെത്തും. തുടർന്ന് പ്രമുഖർ പെങ്കടുക്കുന്ന സമ്മാന വിതരണവും നടക്കും. ന്യൂട്രിഡോർ സി.ഇ.ഒ ശങ്ക ബിശ്വാസ്, നെസ്റ്റോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സിദ്ധീഖ് പാലോള്ളതിൽ എന്നിവർ മുഖ്യാഥിതികളായി പെങ്കടുക്കും.
പരിപാടിയുടെ ഭാഗമായി നടക്കുന്ന തൽസമയ മൽസരങ്ങളിൽ കാണികൾക്ക് പങ്കെടുക്കാനും സമ്മാനം നേടാനുമുള്ള സൗകര്യമുണ്ട്. രണ്ട് മാസക്കാലം സോഷ്യൽ മീഡിയ വഴി നടന്ന മത്സരത്തിെൻറ ആദ്യഘട്ടത്തിൽ പുതുമയുള്ള രുചികളാണ് ഏറെയും ഇടംപിടിച്ചത്. വീട്ടിലിരിക്കേണ്ടിവന്ന ലോക്ഡൗൺ കാലത്തെ പാചക വിഭവങ്ങളും പരീക്ഷണങ്ങളുമായിരുന്നു റെസീപികളിൽ ഏറെയും. പാചക മേഖലയിലും സോഷ്യൽ മീഡിയയിലും സജീവമായ വിദഗ്ധ ജഡ്ജുമാരാണ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്.
യു.എ.ഇയിലെ പ്രവാസികൾക്ക് മാത്രമായാണ് മത്സരം നടന്നത്. ഫൈനലിൽ അമ്രീന അമീർ അലി, ആയിഷ അബ്ദുല്ല, ഫെമിന സുധീർ, ഹസീബ അബ്ദുല്ല, ഹാഷ്മി കെ.എം, നയന പി.കെ, ഫാത്തിമ ഫിറോസ്, ഉദായത്ത് ഷാൻ റംസാൻ എന്നിവരാണ് മാറ്റുരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.