സ്വതന്ത്ര്യ ദിന ക്വിസ്​: യു.എ.ഇയിലെ ആദ്യ ദിന വിജയികളെ പ്രഖ്യാപിച്ചു

ദുബൈ: 'ഗൾഫ്​ മാധ്യമം' സെനിത്ത്​ ഫാഷനുമായി ചേർന്ന്​ യു.എ.ഇയിലെ വായനക്കാർക്കായി നടത്തുന്ന സ്വാതന്ത്ര്യ ദിന ക്വിസി​െൻറ ആദ്യ ദിവസത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ശരിയുത്തരം അയച്ചവരിൽ നിന്ന്​ തെരഞ്ഞെടുത്ത ഏഴ്​ പേർക്കാണ്​ സമ്മാനം നൽകുന്നത്​.

'നോ അവർ നേഷൻ' എന്ന പേരിൽ നടക്കുന്ന ക്വിസിൽ യു.എ.ഇയിലുള്ള എല്ലാവർക്കും പ​ങ്കെടുക്കാൻ കഴിയും. ഒാരോ ദിവസവും ഗൾഫ്​ മാധ്യമത്തിൽ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക്​ www.madhyamam.com സന്ദർശിച്ച്​ ഉത്തരങ്ങൾ നൽകാം. ആഗസ്​റ്റ്​ 15 വരെയാണ്​ ക്വിസ്​​.

ആദ്യ ദിനമായ തിങ്കളാഴ്​ച ശരിയുത്തരം നൽകിയവരിൽ നിന്ന്​ സമ്മാനത്തിന്​ അർഹരാവയവർ ഇവരാണ്​: സാബിർ കളത്തിൽ, മുഹമ്മദ്​ ശരീഫ്​ എം.എ, അബ്​ദുസമദ്​ മടത്തിൽ, സജീന അബ്​ദുൽ അസീസ്​, കെ.ബി. ജസീന, മഞ്​ജു ​ബ്രിജേഷ്​, മുഹമ്മദ്​ സലീം പറമ്പത്ത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.