ദു​ബൈ: ഓ​രോ പു​തു​വ​ത്സ​ര​വും പ്ര​തീ​ക്ഷ​യു​ടേ​താ​ണ്. മ​ഹാ​മാ​രി ന​ഷ്​​ട​പ്പെ​ടു​ത്തി​യ ര​ണ്ട്​ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്നു​ള്ള വീ​ണ്ടെ​ടു​പ്പാ​കും 2022 എ​ന്ന പ്ര​തീ​ക്ഷ​യോ​ടെ പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്​ ഗ​ൾ​ഫ്​ നാ​ടു​ക​ളും പ്ര​വാ​സി​ക​ളും. പ്ര​ത്യാ​ശ​യു​ടെ പു​തു​വ​ർ​ഷം സ്വ​ർ​ണ സ​മ്മാ​ന​ങ്ങ​ളോ​ടെ തു​ട​ങ്ങി​യാ​ലോ ?. പു​തു​വ​ത്സ​രാ​ഘോ​ഷ വേ​ള​യി​ൽ നി​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ്​ 'ഗ​ൾ​ഫ്​ മാ​ധ്യ​മം-' ജോ​യ്​ ആ​ലു​ക്കാ​സ്​ 'എ​ൻ​​ജോ​യ്​ ദ ​ന്യൂ ഇ​യ​ർ' മ​ത്സ​ര​ത്തി​ലൂ​ടെ. ജ​നു​വ​രി ഏ​ഴി​നു​ മു​മ്പ്​​ നി​ങ്ങ​ളു​ടെ മൊ​ബൈ​ലി​ലോ കാ​മ​റ​യി​ലോ പ​ക​ർ​ത്തു​ന്ന പു​തു​വ​ത്സ​ര ചി​ത്ര​ങ്ങ​ൾ​ക്കാ​ണ്​ സ​മ്മാ​നം ന​ൽ​കു​ന്ന​ത്. 'ഗ​ൾ​ഫ്​ മാ​ധ്യ​മം' ഫേ​സ്​​ബു​ക്ക്​ പേ​ജി​ൽ ചെ​റി​യ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലൂ​ടെ എ​ളു​പ്പ​ത്തി​ൽ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാം.

പു​തു​വ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ഭ്യ​മാ​യ ഏ​ത്​ ആ​ഘോ​ഷ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും ഞ​ങ്ങ​ളു​മാ​യി പ​ങ്കു​വെ​ക്കാം. വീ​ട​ക​ങ്ങ​ളി​ലും വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും പാ​ർ​ക്കു​ക​ളി​ലും ബീ​ച്ചു​ക​ളി​ലും മാ​ളു​ക​ളി​ലും സം​ഗീ​ത നി​ശ​ക​ളി​ലു​മെ​ല്ലാം ന​ട​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ നി​ങ്ങ​ൾ പ​​ങ്കെ​ടു​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ്​ അ​യ​ക്കേ​ണ്ട​ത്. സെ​ൽ​ഫി​യും മ​റ്റു​ള്ള​വ​ർ പ​ക​ർ​ത്തി​യ നി​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളു​മെ​ല്ലാം പ​രി​ഗ​ണി​ക്കും. പു​തു​വ​ത്സ​രാ​ഘോ​ഷ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന യാ​ത്ര​ക​ളു​ടെ ചി​ത്ര​ങ്ങ​ളും സ​മ്മാ​നാ​ർ​ഹ​മാ​യി​രി​ക്കും.

ഗ​ൾ​ഫ്​ മാ​ധ്യ​മം യു.​എ.​ഇ​യു​ടെ ഫേ​സ്​​ബു​ക്ക്​ പേ​ജ്​ (https://www.facebook.com/gulfmadhyamamuae) വ​ഴി​യും ഇ​തോ​ടൊ​പ്പം ന​ൽ​കി​യി​രി​ക്കു​ന്ന ക്യൂ ​ആ​ർ കോ​ഡ്​ വ​ഴി​യും മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാം. നാ​ല്​ വി​ജ​യി​ക​ൾ​ക്ക്​ നാ​ല്​ ഗ്രാം ​വീ​തം സ്വ​ർ​ണ നാ​ണ​യ​മാ​ണ്​ സ​മ്മാ​നം. ക്രി​സ്​​മ​സ്​ ആ​ഘോ​ഷ​ത്തി​‍െൻറ ഭാ​ഗ​മാ​യി 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​വും ജോ​യ്​ ആ​ലു​ക്കാ​സും ചേ​ർ​ന്നൊ​രു​ക്കി​യ 'ജോ​യ്​ വി​ത്ത്​ സാ​ൻ​റ' മ​ത്സ​ര​ത്തി​ന്​ തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ്​ വീ​ണ്ടും സ്വ​ർ​ണ സ​മ്മാ​ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​ത്. 'ജോ​യ്​ വി​ത്ത്​ സാ​ൻ​റ'​യു​ടെ വി​ജ​യി​ക​ളെ വൈ​കാ​തെ പ്ര​ഖ്യാ​പി​ക്കും.

ലി​ങ്ക്​: https://www.facebook.com/GulfMadhyamamuae 

സ​മ്മാ​നം: നാ​ല് വി​ജ​യി​ക​ൾ​ക്ക്​ നാ​ല്​ ഗ്രാം ​വീ​തം സ്വ​ർ​ണ​നാ​ണ​യ​മാ​ണ്​ സ​മ്മാ​നം.

Tags:    
News Summary - ‘Gulf Madhyamam’ Joy Alukas ‘N Joy the New Year’ Contest for New Year Photographs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.