ഷാർജ: പുസ്തകോത്സവ നഗരിയിൽ ഇന്ത്യന്‍ പവിലിയന് പ്രവര്‍ത്തിക്കുന്ന ഏഴാം നമ്പര്‍ ഹാള ിൽ ഗള്‍ഫ് മാധ്യമം സ്റ്റാൾ തുറന്നു. റൈറ്റേഴ്സ് ഫോറത്തിന് സമീപത്തായി സജ്ജീകരിച്ചിരിക ്കുന്ന പവിലിയൻ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ കെ.പി. രാമനുണ്ണി, സംവിധായകൻ എം.എ. നിഷാദ്, ഡി.സി ബുക്സ് മാനേജിങ് ഡയറക്ടര്‍ രവി ഡി.സി, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, ഗൾഫ് മാധ്യമം മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അംബാലൻ, മീഡിയവൺ മിഡിലീസ്റ്റ് ചീഫ് എം.സി.എ. നാസർ, സർക്കുലേഷൻ മാനേജർ മുഹമ്മദലി കോട്ടക്കൽ, മാർക്കറ്റിങ് മാനേജർ ഹാഷിം എന്നിവർ സംബന്ധിച്ചു.
മാധ്യമം പ്രസിദ്ധീകരണങ്ങളും ഗൾഫ് മാധ്യമം 2020െല കലണ്ടറും പവിലിയനിൽനിന്ന് വാങ്ങാം. ഒപ്പം, പ്രത്യേക ഇളവോടുകൂടി ഗൾഫ് മാധ്യമം വാർഷിക വരിക്കാരാകുന്നതിനും പവിലിയനിൽ പ്രത്യേക സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ആകർഷകമായ സമ്മാനങ്ങളാണ് വരിക്കാരാകുന്നവരെ കാത്തിരിക്കുന്നത്. ഗൾഫ് മാധ്യമം ഒരുക്കുന്ന സമ്പൂർണ വിദ്യാഭ്യാസ-കരിയർമേളയായ ‘എജുകഫേ’യിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും പവിലിയനിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.