യു.​എ.​ഇ പൗ​ര​ന്മാ​ർ​ക്ക്​ ഇ​ന്ത്യ​ൻ സ​മൂ​ഹം സ്​​നേ​ഹാ​ദ​രം അ​ർ​പ്പി​ച്ച ‘ശു​ക്​​റ​ൻ ഇ​മാ​റാ​ത്ത്​’ ച​ട​ങ്ങി​ൽ ആ​ദ​രം ഏ​റ്റു​വാ​ങ്ങി​യ അ​ഹ്​​മ​ദ്​ സാ​ലിം ശ​രീ​ഫ്​ അ​ൽ സ​ആ​ബി, മ​ർ​യം മു​ഹ​മ്മ​ദ്​ ഇ​ബ്രാ​ഹിം, അ​ഡ്വ. അ​ബ്​​ദു​ൽ ക​രീം, ഉ​ബൈ​ദ്​ അ​ലി അ​ശ്ശം​സി, അ​ലി ദാ​ർ​വി​ഷ്​ അ​ൽ സ​ആ​ബി, ഉ​മ​ർ ലാ​ൽ മു​ഹ​മ്മ​ദ്​ സാ​ഹി​ബ്​ അ​ൽ ബ​ലൂ​ഷി, ഹു​റൈ​സ്​

അ​ബ്​​ദു​ല്ല ഹ​സ​ൻ അ​ൽ സ​മ​ക്​ എ​ന്നി​വ​ർ ഗ​ൾ​ഫ്​ മാ​ധ്യ​മം പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം

ചരിത്രമെഴുതി 'ശുക്​റൻ ഇമാറാത്ത്​'

ഷാ​ർ​ജ: പ്രവാസത്തിന്​ താങ്ങും തണ​ലുമേകിയ അറബ്​ ലോകത്തിന്‍റെ പ്രതിനിധികൾ അണിനിരന്ന പ്രൗഢസദസ്സിൽ യു.എ.ഇ പൗരന്മാർക്ക്​ ഇന്ത്യൻ സമൂഹത്തിന്‍റെ സ്​നേഹാലിംഗനം. അരനൂറ്റാണ്ട്​ പിന്നിട്ട പ്രവാസത്തെ വിവേചനങ്ങളേതുമില്ലാതെ ചേർത്തുപിടിച്ച ഇമാറാത്തി ജനതക്ക്​ സ്​നേഹാഭിവാദ്യമർപ്പിച്ച 'ശുക്​റൻ ഇമാറാത്തി'ൽ യു.എ.ഇയുടെ പ്രതിനിധികൾ ഇന്ത്യയുടെ സ്​നേഹം ഏറ്റുവാങ്ങി. അറബ്​ ലോകത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ ഷാർജ എക്സ്​പോ സെന്‍ററിൽ, പ്രവാസികളുടെ മുഖപത്രമായ 'ഗൾഫ്​ മാധ്യമം' ഒരുക്കിയ ചടങ്ങ്​ യു.എ.ഇ പൗരന്മാർക്ക്​ ഇന്ത്യൻ സമൂഹം നൽകിയ ഏറ്റവും വലിയ സ്​നേഹാദരമായി. ചരിത്ര നിമിഷത്തിന്​ സാക്ഷ്യം വഹിക്കാൻ അറബ്​ ലോകവും പ്രവാസ ജനതയും ഒഴുകിയെത്തി. ​യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ജൂൺ 24, 25, 26 തീയതികളിൽ 'ഗൾഫ്​ മാധ്യമം' ഒരുക്കുന്ന കമോൺ കേരളക്ക്​ മു​ന്നോടിയായാണ്​ 'ശുക്​റൻ ഇമാറാത്ത്​' സംഘടിപ്പിച്ചത്​. പ്രവാസികൾക്ക്​ കൈത്താങ്ങായ ഇമാറാത്തി പൗരന്മാർക്കു പുറമെ വിവിധ മേഖലകളിലെ പ്രശസ്തരും ആദരിക്കപ്പെട്ടു.

'ഗൾഫ്​ മാധ്യമം' ചീഫ്​ എഡിറ്റർ വി.കെ. ഹംസ അബ്ബാസ്​ ഇമാറാത്തിന്‍റെ ​പ്രതിനിധികളെ സ്വാഗതം ചെയ്തു. ദുബൈ ഇൻവെസ്റ്റ്​മെന്‍റ്​സ്​ റിയൽ എസ്​റ്റേറ്റ്​ ജനറൽ മാനേജർ ഉബൈദ്​ മുഹമ്മദ്​ അൽ സലാമി ഉദ്​ഘാടനം ചെയ്തു. സമകാലിക അറബ്​ ലോക​ത്തെ പ്രഗല്ഭ കവികളിലൊരാളായ ശിഹാബ്​ ഗാനിം, എവറസ്​റ്റിന്‍റെ ഉച്ചിയിൽ ഇമാറാത്തിന്‍റെ വർണ പതാക നാട്ടിയ സഈദ്​ അൽ മെമാരി, എവറസ്റ്റ്​ കീഴടക്കിയ ആദ്യ ഇമാറാത്തി വനിത നൈല അൽ ബലൂഷി, എഴുത്തുകാരിയും പ്രസാധകയുമായ ഡോ. മർയം അൽ ശിനാസി, കോളമിസ്റ്റും എഴുത്തുകാരനുമായ ഡോ. ജാസിം മുഹമ്മദ്​ സാലിം അൽ ഹസ്​റജി, കവിയും ചിത്രകാരിയും മാധ്യമ വിദഗ്ധയുമായ ഹംദ അൽ മുർറ് അൽ മുഹൈരി എന്നിവർക്കുപുറമെ പ്രവാസികളെ ചേർത്തുപിടിച്ച അറിയപ്പെടാത്ത നായകരായ മർയം മുഹമ്മദ്​ ഇബ്രാഹിം, അഹ്​മദ്​ സാലിം ശരീഫ്​ അൽ സആബി, അഡ്വ. അബ്​ദുൽ കരീം ബിൻ ഈദ്, ഉബൈദ്​ അലി അശ്ശംസി, അലി ദാർവിഷ്​ അൽ സആബി, ഉമർ ലാൽ മുഹമ്മദ്​ സാഹിബ്​ അൽ ബലൂഷി, ഹുറൈസ്​ അബ്​ദുല്ല ഹസൻ അൽ സമക്​ എന്നിവരും ആദരിക്കപ്പെട്ടു.

ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ (പ്രസ്​, ഇൻഫർമേഷൻ, കൾച്ചർ) താഡു മാമു, ജലീൽ ഹോൾഡിങ്​സ്​ എം.ഡി സമീർ കെ. മുഹമ്മദ്​, ഫെഡറൽ ബാങ്ക്​ ചീഫ്​ റപ്രസന്‍റേറ്റിവ്​ അരവിന്ദ്​ കാർത്തികേയൻ, ഹോട്ട്​പാക്ക് ഗ്ലോബൽ എക്സിക്യൂട്ടിവ്​ ഡയറക്ടർ സൈനുദ്ദീൻ ബീരാവുണ്ണി, എലൈറ്റ്​ ഗ്രൂപ്​ ഓഫ്​ കമ്പനീസ്​ എം.ഡി ആർ. ഹരികുമാർ, മുസാഫിർ ട്രാവൽസ്​ സി.ഒ.ഒ റഹീഷ്​ ബാബു, മീഡിയവൺ വൈസ്​ ചെയർമാൻ പി. മുജീബ്​ റഹ്​മാൻ, ഐ.പി.ടി സെക്രട്ടറി ടി.കെ. ഫാറൂഖ്​, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്​, ഗൾഫ്​ മാധ്യമം-മീഡിയവൺ എക്സിക്യൂട്ടിവ്​ കമ്മിറ്റി വൈസ്​ ചെയർമാനും സി.ഒ.കെ എം.ഡിയുമായ ഡോ. അബ്​ദുസ്സലാം ഒലയാട്ട്​, മീഡിയവൺ ഡയറക്ടർ അബു അബ്​ദുല്ല, മീഡിയവൺ ഡയറക്ടർ ഡോ. അഹ്​മദ്​ എന്നിവർ ആദരമർപ്പിച്ചു.

Tags:    
News Summary - Gulf mā​dhya​maṁ Sukran Imaratt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.