കു​ശ്‌​ റാം മ​ഹാ​ല​ക്ഷ്​​മി, അ​സ്​​ന ശാ​ഫി, നൈ​റ ഷ​ഹ​ദാ​ൻ, ഗൗ​തം കൃ​ഷ്ണ, ധ്രു​വ് ജെ​യി​ൻ, ഇ​നി​യ​ൻ ശി​വ​കു​മാ​ർ

'ഗ​ൾ​ഫ് മാ​ധ്യ​മം' ഫ്രീ​ഡം ക്വി​സ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ സ​മാ​പി​ച്ചു

റി​യാ​ദ്: 'ഗ​ൾ​ഫ് മാ​ധ്യ​മം' ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​െൻറ​യും ഇ​ന്ത്യ-​സൗ​ദി സൗ​ഹൃ​ദ​ത്തി​െൻറ​യും 75ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച 'ഇ​ന്ത്യ @75 ഫ്രീ​ഡം ക്വി​സ്' ഗ്രാ​ൻ​ഡ് ഫി​നാ​ലെ സ​മാ​പി​ച്ചു.

ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ കു​ശ്‌ റാം ​മ​ഹാ​ല​ക്ഷ്​​മി​ക്കും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​സ്​​ന ശാ​ഫി​ക്കും ഒ​ന്നാം സ്ഥാ​നം. ദ​മ്മാം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് കു​ശ്‌​റാം മ​ഹാ​ല​ക്ഷ്​​മി​യും അ​സ്​​ന ശാ​ഫി​യും. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നൈ​റ ഷ​ഹ​ദാ​ൻ (ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്​​കൂ​ൾ, റി​യാ​ദ്) ര​ണ്ടാം സ്ഥാ​ന​വും ഗൗ​തം കൃ​ഷ്​​ണ (അ​ൽ​മ​നാ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ, യാം​ബു) മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ധ്രു​വ് ജെ​യി​ൻ (ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ൾ, ദ​മ്മാം) ര​ണ്ടാം സ്ഥാ​ന​വും ഇ​നി​യ​ൻ ശി​വ​കു​മാ​ർ (ന്യൂ ​മി​ഡി​ൽ ഈ​സ്​​റ്റ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ, റി​യാ​ദ്) മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​റു വീ​തം പേ​ർ ആ​യി​രു​ന്നു ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​ത്. ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന് ഓ​ൺ​ലൈ​നാ​യി ന​ട​ന്ന സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് വി​ജ​യി​ച്ചാ​ണ് ഈ ​കു​ട്ടി​ക​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യ​ത്.

കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ഒ​രു​ക്കി​യ വേ​ദി​യി​ലാ​ണ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ ന​ട​ന്ന​ത്. പ്ര​ശ​സ്​​ത ഇ​ന്ത്യ​ൻ ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നും ക്വി​സ്​ മാ​സ്​​റ്റ​ർ എ​ന്ന നി​ല​യി​ൽ ഏ​ഴു​ത​വ​ണ ലിം​ക ബു​ക്ക്​ ഒാ​ഫ്​ റെ​ക്കോ​ഡ്​ നേ​ട്ടം സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്​​ത ഗി​രി 'പി​ക്ക്​ ​െബ്ര​യി​ൻ' ബാ​ല സു​ബ്ര​ഹ്മ​ണ്യ​നാ​ണ്​​ ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ​യി​ൽ മ​ത്സ​രം ന​യി​ച്ച​ത്. ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക്​ 4,000 സൗ​ദി റി​യാ​ൽ മൂ​ല്യ​മു​ള്ള​താ​ണ്​ സ​മ്മാ​നം. 2,500 റി​യാ​ൽ വി​ല​മ​തി​ക്കു​ന്ന സ​മ്മാ​നം ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്കും 2,000 റി​യാ​ൽ വി​ല​യു​ള്ള സ​മ്മാ​നം മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കും ല​ഭി​ക്കും.

ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ കു​ശ്​ റാം ​മ​ഹാ​ല​ക്ഷ്​​മി മ​ഹാ​രാ​ഷ്​​ട്ര പു​ണെ സ്വ​ദേ​ശി​യാ​ണ്.

ദ​മ്മാം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ഒ​മ്പ​താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി. റാം ​മ​ഹാ​ല​ക്ഷ്​​മി​യും പ്രീ​തി മ​ഹാ​ല​ക്ഷ്​​മി​യും മാ​താ​പി​താ​ക്ക​ൾ.

2019ലെ ​ശാ​സ്​​ത്ര പ്ര​തി​ഭ പു​ര​സ്​​കാ​രം നേ​ടി​യ കു​ശ്​ റാം ​ത്രീ​യെ​ക്​​സ്​ സ്​​കൂ​ൾ ടാ​ല​ൻ​റ്​ സെ​ർ​ച്​ വി​ന്ന​ർ, ടോ​സ്​​റ്റ്​​മാ​സ്​​റ്റ​ർ യൂ​ത്ത്​ ലീ​ഡ​ർ​ഷി​പ് പ്രോ​ഗ്രാം വി​ന്ന​ർ എ​ന്നീ സ​മ്മാ​ന​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ​മ്മാ​നാ​ർ​ഹ​യാ​യ അ​സ്​​ന ഷാ​ഫി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​ണ്. ദ​മ്മാം ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ 11ാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി. മു​ഹ​മ്മ​ദ്​ ഷാ​ഫി​യു​ടെ​യും മു​ബീ​ന​യു​ടെ​യും മ​ക​ൾ. മ​ല​യാ​ളം മി​ഷ​ൻ ക്വി​സ്​ മ​ത്സ​രം, രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ൾ ക​വി​ത​ര​ച​ന മ​ത്സ​രം, മാ​ധ്യ​മം എ​ജു​ക​ഫേ ക്വി​സ്​ മ​ത്സ​രം എ​ന്നി​വ​യി​ൽ സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.

ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ​മ്മാ​നാ​ർ​ഹ​യാ​യ നൈ​റ ​ഷ​ഹ​ദാ​ൻ എം.​പി. ഷ​ഹ​ദാ​ൻ-​ഫ​ജ്​​ന കൊ​ട്ടം​പ​റ​മ്പി​ൽ എ​ന്നീ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. റി​യാ​ദ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ പ​ബ്ലി​ക്​ സ്​​കൂ​ളി​ൽ എ​ട്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി. സു​ഗ​താ​ഞ്​​ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​ര​ത്തി​ൽ സ​മ്മാ​നി​ത. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ക്കാ​ര​നാ​യ ഗൗ​തം കൃ​ഷ്​​ണ ദി​വാ​ക​ർ യാം​ബു അ​ൽ​മ​നാ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​ണ്. ത​മി​ഴ്​​നാ​ട്ടി​ലെ തൃ​ശ്ശി​നാ​പ്പ​ള്ളി സ്വ​ദേ​ശി. ദി​വാ​ക​ർ ഗാ​ന്ധി- വി​ദ്യ ദി​വാ​ക​ർ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ.

സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ​മ്മാ​നം നേ​ടി​യ ധ്രു​വ്​ ജ​യി​ൻ രാ​ജ​സ്ഥാ​ൻ ജ​യ്​​പു​ർ സ്വ​ദേ​ശി​യാ​ണ്. ദ​മ്മാം ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ 11ാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി. രാ​ജീ​വ്​ ​​െജ​യി​നും മം​മ്​​ത ജെ​യി​നു​മാ​ണ്​ മാ​താ​പി​താ​ക്ക​ൾ.

സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ​മ്മാ​നാ​ർ​ഹ​നാ​യ ഇ​നി​യ​ൻ ശി​വ​കു​മാ​ർ ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​യാ​ണ്. റി​യാ​ദി​ലെ ന്യൂ ​മി​ഡി​ലീ​സ്​​റ്റ്​ സ്​​കൂ​ളി​ലെ 10ാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി. ശി​വ​കു​മാ​ർ ക​ന്ദ​സ്വാ​മി​യും ചി​ത്ര​യു​മാ​ണ്​ മാ​താ​പി​താ​ക്ക​ൾ.

സെ​പ്​​റ്റം​ബ​ർ 24ന്​ ​ആ​രം​ഭി​ച്ച ക്വി​സ്​ മ​ത്സ​രം ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൻ കീ​ഴി​ലാ​ണ്​ ന​ട​ന്ന​ത്. ലു​ലു ഗ്രൂ​പ്പാ​യി​രു​ന്നു മു​ഖ്യ​പ്രാ​യോ​ജ​ക​ർ. മു​ൻ​കൂ​ട്ടി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത പ​തി​നാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ്രാ​ഥ​മി​ക റൗ​ണ്ട്​ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്തു. അ​തി​ൽ​നി​ന്ന്​ സീ​നി​യ​ർ, ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 300 കു​ട്ടി​ക​ളാ​ണ്​ ഈ ​മാ​സം ഒ​ന്നി​ന്​ ന​ട​ന്ന സെ​മി​ഫൈ​ന​ലി​ൽ മ​ത്സ​രി​ച്ച​ത്. 12 കു​ട്ടി​ക​ളാ​ണ്​ ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ​യി​ൽ മാ​റ്റു​ര​ച്ച​ത്.

Tags:    
News Summary - Gulf Media concludes Freedom Quiz Grand Finale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.