ദുബൈ: 169ാമത് ശ്രീനാരായണ ഗുരു ജയന്തിയും ഓണാഘോഷവും ഗുരുവിചാരധാരയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 17ന് ഷാർജയിൽ വിപുലമായി ആഘോഷിക്കുമെന്ന് സംഘാടകർ അറിയിച്ചു. സാംസ്കാരിക നേതാക്കളും സിനിമാതാരങ്ങളും കലാകാരന്മാരും പങ്കെടുക്കുന്ന ചടങ്ങിൽ കേരളീയ സാംസ്കാരിക തനിമ നിറഞ്ഞ കലാപരിപാടികളും സ്മരണിക പ്രകാശനവും നടക്കും. പ്രസിഡന്റ് പി.ജി. രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജന. സെക്രട്ടറി ഒ.പി. വിശ്വംഭരൻ സ്വാഗതം പറഞ്ഞു.
പരിപാടിക്കായി പ്രഭാകരൻ പയ്യന്നൂർ ജനറൽ കൺവീനറായുള്ള 101 അംഗ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു. ഷാജി ശ്രീധരൻ, സി.പി. മോഹൻ, ദേവരാജൻ, അജിത്ത് കുമാർ, മുരളീധരൻ, ആകാശ്, സുരേഷ് വെങ്ങോട്ട്, വിജയകുമാർ, രാജു പണിക്കർ, സുരേഷ് കുമാർ, മഹേഷ്, വിനു വിശ്വനാഥൻ, ദിലീപ് ശ്രീധരൻ, സലീഷ്, അനുരാജ്, വന്ദന മോഹൻ, ലളിത വിശ്വംഭരൻ, മഞ്ജു ഷാജി, ഗായത്രി, രാഗിണി മുരളീധരൻ, മഞ്ജു വിനോദ്, അതുല്യ വിജയകുമാർ, വൈഷ്ണവി തുടങ്ങിയവർ സംസാരിച്ചു, അർജുൻ ദൈവദശകം ചൊല്ലി, ജയചന്ദ്രൻ കവിത ആലപിച്ചു. സജി ശ്രീധരൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.