ദുബൈ: ശ്രീനാരായണ ഗുരുവിെൻറ ദർശനം ലോകത്തിന് മാതൃകയാക്കാവുന്ന തത്ത്വസംഹിതയാണെന്നും സമത്വത്തിനുവേണ്ടിയുള്ള ഡോ. പൽപുവിെൻറ പ്രവർത്തനം പുത്തൻ തലമുറക്ക് പ്രചോദനമാണെന്നും കവി കുരീപ്പുഴ ശ്രീകുമാർ അഭിപ്രായപ്പെട്ടു.
ഗുരു വിചാരധാര യു.എ.ഇ സെൻട്രൽ കമ്മിറ്റി ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ഡോ. പൽപു അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവോത്ഥാനം സംഭാവന ചെയ്ത സമത്വം വെല്ലുവിളി നേരിടുന്നതായും എല്ലാ ജാതീയ ഉച്ചനീചത്വങ്ങളും സമൂഹത്തിൽ തിരിച്ചുവന്നുകൊണ്ടിരിക്കുന്നതിലും തുടർന്ന് സംസാരിച്ച പ്രവാസലോകത്തെ സാംസ്കാരിക നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു.
പ്രസിഡൻറ് പി.ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി, ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ബാലൻ, പുന്നയ്ക്കൻ മുഹമ്മദാലി, ഇ.ടി. പ്രകാശൻ, ഇ.കെ. ദിനേശൻ, ഷിബുജോൺ, പ്രഭാകരൻ പയ്യന്നൂർ, സുഗതൻ മംഗലശ്ശേരി, സി.പി. മോഹനൻ, റെജി മോഹൻ, സജി ശ്രീധർ, കെ.പി. വിജയൻ, ഹരി, വന്ദന മോഹൻ, ധന്യ തുടങ്ങിയവർ സംസാരിച്ചു. ഷാജി ശ്രീധരൻ സ്വാഗതവും സജിമോൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.