പ്രോഗ്രസീവ്​ ഗുരുവായൂർ ഫെസ്​റ്റ്​ ബ്രോഷര്‍ പ്രകാശനം ചെയ്​തു

അബൂദബി: ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രവാസികളുടെ സംഘടനയായ ‘പ്രോഗ്രസീവ്’ മെയ്‌ 12ന് വൈകുന്നേരം അബൂദബി കേരള സോഷ്യൽ സെൻററില്‍ ഗുരുവായൂര്‍ ഫെസ്റ്റ് സംഘടിപ്പിക്കും. ഫെസ്റ്റിെൻറ ഭാഗമായി സാംസ്കാരിക സദസ്സും കുടുംബസംഗമവും വൈകുന്നേരം നാല് മുതല്‍ അരേങ്ങേറും. രാത്രി 8.30ന്  ഷഹബാസ് അമെൻറ ഗാനാലാപന പരിപാടി നടക്കും.
  ബ്രോഷർ അബൂദബി കേരള സോഷ്യൽ സെൻററിൽ സെൻറര്‍ പ്രസിഡൻറ് പത്മനാഭൻ പ്രോഗ്രസീവ് അബൂദബി പ്രസിഡൻറ് അബൂബക്കറിന് നല്‍കി നിർവഹിച്ചു. സുനില്‍ മാടമ്പി, നിഷാം, സുഭാഷ്, സതീഷ്‌, നാസര്‍ അകലാട്, സലാം, ബാദുഷ, സാദിക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    
News Summary - guruvayoor fest, brochure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.