അബൂദബി : യു.എ.ഇയിൽ നിന്നുള്ള ഹജ്ജ് തീർഥാടകസംഘത്തിനൊപ്പം ആരോഗ്യ മന്ത്രാലയ ടീമും സ ൗദി അറേബ്യയിലേക്ക് എത്തി സേവനം ആരംഭിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഡോക്ടർമാർ, നഴ്സുമാർ, അഡ്മിനിസ്ട്രേറ്റർമാർ എന്നിവരടങ്ങുന്ന 70 അംഗ ഉദ്യോഗസ്ഥ സംഘമാണ് മെഡിക്കൽ മിഷനിൽ ഉൾപ്പെടുന്നത്. എല്ലാ ആരോഗ്യ സേവനങ്ങളും പ്രതിരോധവും വൈദ്യോപദേശവും നൽകാൻ പ്രാപ്തരായ സംഘമാണിതെന്നും മന്ത്രാലയം എമർജൻസി ക്രൈസിസ് ആൻറ് ഡിസാസ്റ്റർ ഓപ്പറേഷൻ സെൻറർ ഡയറക്ടറും ഹജ്ജ് മെഡിക്കൽ മിഷൻ മേധാവിയുമായ ഡോ. അബ്ദുൽ കരീം അബ്ദുല്ല അൽ സരോനി അറിയിച്ചു. അടിയന്തിര മെഡിക്കൽ സേവനങ്ങൾക്കു പുറമെ രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ പഴക്കം ചെന്ന ആരോഗ്യപ്രശ്നമുള്ളവരുടെ വിഷയം ശ്രദ്ധച്ച് വേണ്ട സേവനങ്ങളും നൽകും. മരുന്നുകൾ നൽകുന്നതിന് പ്രത്യേക പരിശീലനം ലഭിച്ചവ വിദഗ്ധരും സംഘത്തിൽ ഉൾപ്പെടുന്നു.
തീർഥാടകരുടെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് നൂതന ഇലക്ട്രോണിക് സംവിധാനം സ്വീകരിക്കുന്നതിനും അടിയന്തിര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടാനും മെഡിക്കൽ ടീമിെൻറ ജോലി സുഗമമാക്കുന്നതിനും പറ്റിയ ഡാറ്റാബേസും പ്രയോജനപ്പെടുത്തും. തീർത്ഥാടകരുടെ ആരോഗ്യസ്ഥിതി കൃത്യവും സുതാര്യവുമായി തിരിച്ചറിയാൻ ദിവസേന മെഡിക്കൽ റിപ്പോർട്ടുകൾ തയ്യാറാക്കുന്നുണ്ട്.
ഹജ്ജ് സമയത്തും ശേഷവും ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളും അപകടസാധ്യതകളും കണക്കിലെടുത്ത് തീർഥാടകർക്കായി ആരോഗ്യ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് ഹജ്ജ് മെഡിക്കൽ മിഷൻ റിപ്പോർട്ടർ ബദർ അഹമ്മദ് അൽ നജ്ജാർ ചൂണ്ടിക്കാട്ടി.ഇതിനു പുറമെ ശരീരത്തെ സൂര്യതാപത്തിൽ നിന്നു സംരക്ഷിക്കാൻ തേയ്ക്കുന്ന സൺ ക്രീമുകൾ, കുട, വാട്ടർ ബോട്ടിൽ എന്നിവയും തീർഥാടകർക്ക് നൽകും. കുത്തിവെപ്പുകൾക്കുള്ളതുൾപ്പെടെ മരുന്നുകളും മറ്റും സൂക്ഷിക്കാൻ തണുപ്പ് നിലനിർത്താവുന്ന ബാഗ്, പ്രഥമശുശ്രൂഷ ബാഗ് എന്നിവയും ആവശ്യമുള്ള തീർഥാടകർക്ക് നൽകും. യു.എ.ഇയുടെ ഹജ്ജ് ഔദ്യോഗിക ദൗത്യ സംഘത്തിന്റെ മക്കയിലെയും മദീനയിലെയും മെഡിക്കൽ മിഷൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ അടിയന്തിര സാഹചര്യങ്ങളിൽ ആശയവിനിമയം നടത്തുന്നതിന് അവരുടെ പേരുകൾ, മേൽവിലാസം, ഫോൺ നമ്പറുകൾ എന്നിവ ഉൾപ്പെടുന്ന ഒരു പ്രത്യേക കാർഡും യുഎഇയിലെ എല്ലാ തീർതാടകർക്കും വിതരണം ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.