ഹ​ലാ ടാ​ക്സി വാ​ട്​​സ് ആ​പ്​ വ​ഴി​യും ബു​ക്ക്​ ചെ​യ്യാം

ദു​ബൈ: ഇ-​ഹെ​യ്​​ലി​ങ്​ ടാ​ക്സി സം​വി​ധാ​നം ആ​രം​ഭി​ച്ച​തി​ന്​ പി​ന്നാ​ലെ യാ​ത്ര​ക്കാ​ർ​ക്ക്​ വാ​ട്​​സ് ആ​പ്​ വ​ഴി ക്യാ​ബ്​ ബു​ക്ക്​ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി ഹ​ലാ ടാ​ക്സി അ​ധി​കൃ​ത​ർ. 24 മ​ണി​ക്കൂ​റും ല​ഭി​ക്കു​ന്ന സേ​വ​നം ഉ​പ​യോ​ഗി​ച്ച്​ രാ​ത്രി​യി​ലും പ​ക​ലും ഒ​രു​പോ​ലെ ടാ​ക്സി കാ​റു​ക​ൾ ബു​ക്ക്​ ചെ​യ്യാം.

ചാ​റ്റ്​ ബോ​ട്ട്​ സാ​​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ്​ വാ​ട്​​സ് ആ​പ്​ വ​ഴി പു​തി​യ ബു​ക്കി​ങ്​ സൗ​ക​ര്യം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. ടാ​ക്സി ആ​വ​ശ്യ​മു​ള്ള യാ​ത്ര​ക്കാ​ർ 4252 8294 എ​ന്ന ന​മ്പ​റി​ലേ​ക്ക്​ Hi to 899 HALATAXI എ​ന്ന്​ മെ​സേ​ജ്​ അ​യ​ക്ക​ണം.

പി​ന്നാ​ലെ​ ചാ​റ്റ്​​ബോ​ട്ട്​ യാ​ത്ര​ക്കാ​ര​ന്‍റെ ലൊ​ക്കേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടും. ശേ​ഷം ക്യാ​പ്​​റ്റ​ന്‍റെ ബു​ക്കി​ങ്​ സ്ഥി​രീ​ക​ര​ണ മെ​സേ​ജി​നൊ​പ്പം ല​ക്ഷ്യ​സ്ഥാ​ന​ത്ത്​ എ​ത്താ​നു​ള്ള സ​മ​യ​വും ല​ഭി​ക്കും. അ​തോ​ടൊ​പ്പം ടാ​ക്സി കാ​ർ യാ​ത്ര​ക്കാ​ര​ന്‍റെ അ​ടു​ത്ത്​ എ​ത്താ​നെ​ടു​ക്കു​ന്ന സ​മ​യ​വും വാ​ട്​​സ് ആ​പ് വ​ഴി അ​റി​യാ​നാ​കും.

കൂ​ടാ​തെ യാ​ത്ര​ക്കാ​ർ​ക്ക് ത​ത്സ​മ​യ യാ​ത്രാ ലി​ങ്ക്​ ല​ഭി​ക്കും. ഈ ​ലി​ങ്ക്​ സു​ഹൃ​ത്തു​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും അ​യ​ച്ചു ന​ൽ​കി യാ​ത്ര​യി​ലു​ട​നീ​ളം അ​വ​ർ​ക്ക്​ നി​രീ​ക്ഷി​ക്കാ​നും ക​ഴി​യും. ഡെ​ബി​റ്റ്​/​ക്രെ​ഡി​റ്റ്​ കാ​ർ​ഡ്, കാ​ഷ്​ ഉ​പ​യോ​ഗി​ച്ച്​ പ​ണ​മ​ട​ക്കാം. അ​തേ​സ​മ​യം, ക​രീം ആ​പ് ഉ​പ​യോ​ഗി​ച്ചു​ള്ള നി​ല​വി​ലെ ബു​ക്കി​ങ്​ സൗ​ക​ര്യ​വും തു​ട​രു​മെ​ന്ന്​ ഹ​ലാ സി.​ഇ.​ഒ ഖാ​ലി​ദ്​ നു​സൈ​ബ്​ പ​റ​ഞ്ഞു.

ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യും ഭ​ക്ഷ്യ വി​ത​ര​ണ സേ​വ​ന ദാ​താ​ക്ക​ളാ​യ ക​രീ​മും ചേ​ർ​ന്നു​ള്ള സം​യു​ക്​​ത സം​രം​ഭ​മാ​ണ്​ ഹ​ലാ ടാ​ക്സി. 12,000 ടാ​ക്സി കാ​റു​ക​ളാ​ണ്​ ക​മ്പ​നി​ക്കാ​യി സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. 24,000 ഡ്രൈ​വ​ർ​മാ​രും ഹ​ലാ ടാ​ക്സി​ക്കാ​യു​ണ്ട്.

Tags:    
News Summary - Hala Taxi can also be booked through WhatsApp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.