ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​

ആ​ൽ മ​ക്​​തൂം

ദു​ബൈ​യി​ൽ ഏ​കീ​കൃ​ത ജ​ന​സം​ഖ്യ ര​ജി​സ്​​ട്രി പു​റ​ത്തി​റ​ക്കും

എ​മി​റേ​റ്റി​ലെ ജ​ന​സം​ഖ്യാ വി​വ​ര​ങ്ങ​ളു​ടെ ഏ​ക ഔ​ദ്യോ​ഗി​ക ഉ​റ​വി​ട​മാ​യി​രി​ക്കു​മി​ത്

ദു​ബൈ: എ​മി​റേ​റ്റി​ലെ ജ​ന​ങ്ങ​ളു​ടെ സ​മ​ഗ്ര​വും കേ​ന്ദ്രീ​കൃ​ത​വു​മാ​യ വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഏ​കീ​കൃ​ത ജ​ന​സം​ഖ്യ ര​ജി​സ്​​ട്രി ഉ​ട​ൻ പു​റ​ത്തി​റ​ക്കും. ബുധനാഴ്ച ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യും ദു​ബൈ എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും ദു​ബൈ കി​രീ​ടാ​വ​കാ​ശി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ആ​ണ്​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട്ടം പു​റ​ത്തി​റ​ക്കി​യ​ത്.

ദു​ബൈ ഡാ​റ്റ ആ​ൻ​ഡ്​​ സ്​​റ്റാ​റ്റി​സ്റ്റി​ക്സ്​ കോ​ർ​പ​റേ​ഷ​ന്‍റെ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മി​ലാ​ണ്​ ‘യൂ​നി​ഫൈ​ഡ് ര​ജി​സ്ട്രി ഓ​ഫ് ദ ​പോ​പ്പു​ലേ​ഷ​ൻ ഓ​ഫ് ദി ​എ​മി​റേ​റ്റ്​ ഓ​ഫ്​ ദു​ബൈ’ എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന ഏ​കീ​കൃ​ത ര​ജി​സ്​​ട്രി സൃ​ഷ്ടി​ക്കു​ക. എ​മി​റേ​റ്റി​ലെ ജ​ന​സം​ഖ്യാ വി​വ​ര​ങ്ങ​ളു​ടെ ഏ​ക ഔ​ദ്യോ​ഗി​ക ഉ​റ​വി​ട​മാ​യി​രി​ക്കു​മി​ത്. സ​ർ​ക്കാ​റി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ൾ, ന​യ​ങ്ങ​ൾ, ത​ന്ത്ര​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ന്നി​വ ത​യാ​റാ​ക്കു​ന്ന​തി​ന്​ ര​ജി​സ്​​ട്രി​യി​ലെ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കും.

സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പു​തി​യ ന​യ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്താ​നാ​യി ഭാ​വി​യി​ലെ ജ​ന​സം​ഖ്യ പ്ര​വ​ച​ന​ങ്ങ​ൾ ന​ട​ത്താ​നും സ​ർ​ക്കാ​റി​ന്‍റെ സേ​വ​ന​ങ്ങ​ളും വി​ക​സ​ന പ​രി​പാ​ടി​ക​ളും കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നും ര​ജി​സ്​​ട്രി​യി​ലെ വി​വ​ര​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന്​ ര​ജി​സ്​​ട്രി​യി​ലേ​ക്ക്​ ആ​വ​ശ്യ​മാ​യ ഡാ​റ്റ​ക​ളു​ടെ ശേ​ഖ​ര​ണം, ഏ​കോ​പ​നം, നി​യ​ന്ത്ര​ണം എ​ന്നി​വ ദു​ബൈ ഡാ​റ്റ ആ​ൻ​ഡ്​ സ്റ്റാ​റ്റി​സ്റ്റി​ക്സ്​ എ​സ്​​റ്റാ​ബ്ലി​ഷ്​​മെ​ന്‍റാ​യി​രി​ക്കും നി​ർ​വ​ഹി​ക്കു​ക.

കൂ​ടാ​തെ ര​ജി​സ്​​ട്രി​യു​ടെ രൂ​പ​ക​ൽ​പ​ന, അ​പ്​​ഡേ​ഷ​ൻ, മ​റ്റ്​ റെ​ക്കോ​ഡു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്ക​ൽ, ഉ​പ​ഭോ​ക്​​തൃ ഗൈ​ഡു​ക​ളു​ടെ നി​ർ​മാ​ണം, ദു​ബൈ സൈ​ബ​ർ സു​ര​ക്ഷ സെ​ന്‍റ​റു​മാ​യി ചേ​ർ​ന്ന്​ ഡാ​റ്റ​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ൽ എ​ന്നീ ചു​മ​ത​ല​ക​ളും ദു​ബൈ ഡാ​റ്റ ആ​ൻ​ഡ്​ സ്റ്റാ​റ്റി​സ്റ്റി​ക്സ്​ എ​സ്​​റ്റാ​ബ്ലി​ഷ്​​മെ​ന്‍റി​നാ​യി​രി​ക്കും.

Tags:    
News Summary - Unified population registry to be launched in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.