ഷാര്‍ജ: കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസ് യു.എ.ഇ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു. കലാ-കായിക-സാംസ്കാരിക രംഗത്തും ജീവകാരുണ്യ രംഗത്തും യു.എ.ഇയില്‍ ഇന്‍കാസിനെ കൂടുതല്‍ സജീവമാക്കാൻ പുതിയ കമ്മിറ്റി തീരുമാനിച്ചു. വിദേശത്ത് മരണമടയുന്ന പ്രവാസികള്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ പ്രത്യേക ടീം രൂപവത്കരിക്കുമെന്ന് പ്രസിഡന്റ് സുനില്‍ അസീസ് പറഞ്ഞു.
എല്ലാ എമിറേറ്റ്സ് കമ്മിറ്റികളെയും കോര്‍ത്തിണക്കിക്കൊണ്ടാണ് പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.എം. നസീര്‍ പുതിയ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പുതിയ ടീമിന് കെ.പി.സി.സിയുടെ പൂർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.
ടി.എ രവീന്ദ്രൻ, യേശുശീലൻ, ഷാജി പരേത്, നദീർ കാപാട്, അശോക് കുമാർ, ഷാജി ശംസുദ്ദീൻ, മുഹമ്മദ് ജാബിര്‍, സഞ്ജു പിള്ള, സി.എ. ബിജു, ബിജു എബ്രഹാം, അഡ്വ. വൈ.എ. റഹീം, അഡ്വ. ആഷിക് എന്നിവർ പങ്കെടുത്തു.
സെക്രട്ടറിമാരും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും ഗ്ലോബല്‍ കമ്മിറ്റി അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. മുഹമ്മദ് ജാബിർ സ്വാഗതവും രാജി നായർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.