ഷാർജ: ഖോർഫക്കാൻ മലനിരകളുടെ ഉച്ചിയിൽ തീർത്ത അൽ സഹബ് വിനോദ മേഖലയിൽ പെരുന്നാൾ അവധിക്കാലത്ത് എത്തിയത് അരലക്ഷം വിനോദ സഞ്ചാരികളെന്ന് ആസൂത്രണ, സർവേ -ഖോർഫക്കൻ ബ്രാഞ്ച് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ അയ്മാൻ റാഷിദ് അൽ നഖ്ബി.
പൂത്തുവിടർന്ന പൂവുപോലെ തോന്നിപ്പിക്കുന്ന അൽ സഹബിൽ ഭക്ഷണശാലകളും വിനോദങ്ങളും വിശ്രമകേന്ദ്രങ്ങളും പ്രാർഥനമുറികളുമുണ്ട്. പെരുന്നാളിന് തൊട്ടുമുമ്പാണ് ഇത് തുറന്നത്.
സഹബിലെ ചില്ലുജാലകത്തിലൂടെ നോക്കിയാൽ ഖോർഫക്കാൻ കടലിലെ അടയാളപ്പാറകൾ എന്നുവിളിക്കുന്ന കരിങ്കൽമലകൾ കാണാം. മലയെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന ഉല്ലാസ ബോട്ടുകളും കുറച്ചുദൂരെ മാറി സഞ്ചരിക്കുന്ന കപ്പലുകളും കാണാം.ഹജർ മലനിരകളുടെ യഥാർഥ സൗന്ദര്യത്തെയാണ് അൽ സഹബ് കാട്ടുന്നത്. 309 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.