ഷാർജ എമിറേറ്റിലുള്ള ഈ കടൽതീരത് സായാഹ്നം ചെലവിട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഒരു അസ്തമയം കാണാൻ തീർച്ചയായും ഇവിടെ എത്തണം. കുടുംബത്തൊടൊത്ത് വിനോദയാത്രക്ക് പറ്റിയ ഇടമാണിത്. വൃത്തിയുള്ള തീരവും ശാന്തമായ അന്തരീക്ഷവും നിങ്ങളെ ഇവിടെ മണിക്കൂറുകളോളം പിടിച്ചിരുത്തും. കുട്ടികൾക്ക് നേരമ്പോക്കിനുള്ള വകകൾ വേറെയും ഉണ്ട്. ഷാർജയുടെ ഭാഗമാണെങ്കിലും ഇത്തിഹാദ് റോഡിനോട് ചേർന്ന് അജ്മാനിനും ഉമ്മുൽ ഖുവൈനിനും ഇടയിലാണ് ഇതിന്റെ കിടപ്പ്. ഷാർജയിലെ ഹംരിയ ഫ്രീ സോണിനടുത്തായി ഏതാനും സ്വദേശി കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഒരു കൊച്ചു സ്ഥലമാണ് ഹംരിയ ടൗൺ. ചെറുതെങ്കിലും ക്ലിനിക്കും പോലീസ് സ്റ്റേഷനും സ്പോട്സ് ക്ലബും ഒക്കെയുണ്ട്. അധികം തിരയില്ലാത്ത സ്ഫടിക വ്യക്തതയുള്ള വെള്ളവും സ്വർണവർണമുള്ള മണൽത്തരികളും ഇവിടുത്തെ പ്രത്യേക ആകർഷണമാണ്.
നീന്തൽ അനുവദനീമായ ഈ ബീച്ചിൽ രാവിലെ 6 മുതൽ വൈകീട്ട് 6 വരെ ലൈഫെഗാർഡിന്റെ സേവനം ലഭ്യമാണ്.
ആറിനുശേഷമുള്ള കുളി സ്വന്തം റിസ്കിലായിരിക്കും. ടോയ്ലറ്റ് സൗകര്യവും ഷവർ ബൂത്തുകളും ഉണ്ട്. പ്രദേശത്തു താമസക്കാർ കുറവായതിനാൽ അത്ര ജനനിബിഢമാകാറില്ല ഇവിടം. അതുകൊണ്ടു തന്നെ സ്വസ്ഥമായി കടലിനെ ആസ്വദിക്കാം. 1300 മീറ്റർ നീളമുള്ള ജോഗിങ് ട്രാക്കിൽ ഒരു വ്യായാമമോ ഇഷിട്ടിക പാകിയ നടപ്പാതയിൽ ഒരു കാൽനട സവാരിയോ ചൂണ്ടയിടലോ ഒക്കെ ആയി സമയം ചെലവിടാം. ബാർബിക്യൂ അനുവദനീയമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.