കെയർ ഫോർ കേരളക്കായി സമാഹരിച്ച നാലു ലക്ഷം രൂപ ദുബൈ മലയാളം മിഷൻ കൺവീനർ പി. ശ്രീകലയിൽ നിന്ന്​ നോർക്ക ഡയറക്ടർ ഒ.വി. മുസ്‌തഫ ഏറ്റുവാങ്ങുന്നു

കെയർ​ ഫോർ കേരളയിലേക്ക്​ മലയാളം മിഷ​െൻറ കൈത്താങ്ങ്​

ദുബൈ: കോവിഡിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ നോർക്ക രൂപം നൽകിയ കെയർ ഫോർ കേരളയിലേക്ക്​ ദുബൈ മലയാളം മിഷൻ അധ്യാപകരും കുരുന്നുകളും രക്ഷിതാക്കളും ചേർന്ന് ശേഖരിച്ച നാല്​ ലക്ഷം രൂപ കൈമാറി.

ദുബൈ മലയാളം മിഷൻ കൺവീനർ പി. ശ്രീകലയിൽനിന്ന്​ നോർക്ക ഡയറക്ടർ ഒ.വി. മുസ്‌തഫ ഏറ്റുവാങ്ങി.ദുബൈ മലയാളം മിഷ​െൻറ അഭിമാന നിമിഷം ആണിതെന്നും അധ്യാപകരോടും രക്ഷിതാക്കളോടും നന്ദി പറയുന്നതായും കൺവീനർ സുജിത, എക്സിക്യൂട്ടിവ് അംഗങ്ങളായ പ്രദീപ് തോപ്പിൽ, അനീഷ് മണ്ണാർക്കാട്, അധ്യാപകൻ നജീബ്​ എന്നിവർ പറഞ്ഞു.

Tags:    
News Summary - Hand in hand with Malayalam Mission to Care for Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.