ദുബൈ: വൈകല്യങ്ങളെ കളിച്ചു തോൽപിക്കുന്ന നിശ്ചയദാർഢ്യക്കാരുടെ അന്താരാഷ്ട്ര ചാ മ്പ്യൻഷിപ്പിന് ഞായറാഴ്ച തുടക്കം. ലോകോത്തര താരങ്ങൾ അണിനിരക്കുന്ന അെമ്പയ്ത്ത് മത്സരത്തോടെയാണ് ചാമ്പ്യൻഷിപ് തുടങ്ങുന്നത്. ദുബൈ ക്ലബ് ഫോർ പീപ്ൾ ഒാഫ് ഡിറ്റർമിനേഷെൻറ (ഡി.സി.പി.ഡി) നേതൃത്വത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ് ടോക്യോ പാരാലിമ്പിക്സ് യോഗ്യത നേടുന്നതിനുള്ള അവസാന അവസരമാണ്. ദുബൈ ക്ലബ് ഫോർ ഡിറ്റർമിനേഷനിലാണ് മത്സരങ്ങൾ. ആദ്യഘട്ടമായി നടക്കുന്ന ഫസ പാരാ ആർച്ചറി ചാമ്പ്യൻഷിപ്പിന് പിന്നാലെ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വീൽചെയർ ബാസ്കറ്റ്ബാൾ, പാരാ അത്ലറ്റിക്സ്, ബാഡ്മിൻറൺ, പവർലിഫ്റ്റിങ് എന്നിവ നടക്കും. മാർച്ച് 14 മുതൽ 17 വരെ അത്ലറ്റിക്സും ഏപ്രിൽ 14 മുതൽ 20 വരെ പവർലിഫ്റ്റിങ്ങും നടക്കും.
ഞായറാഴ്ച മുതൽ 22 വരെയാണ് ആർച്ചറി ചാമ്പ്യൻഷിപ്. 23 രാജ്യങ്ങളിലെ 113 പേർ അമ്പും വില്ലുമായി മത്സരത്തിനെത്തും. ലോക ഒന്നാം നമ്പർ താരം മലേഷ്യയുടെ സുരേഷ് സെൽവതമ്പി, സിംഗപ്പൂർ താരം നുർ സ്യാഹിദ അലീം, തുർക്കിയുടെ ബഹാറ്റിൻ ഹെക്കിമൊഗ്ലു, റഷ്യയുടെ എലേന ക്രുറ്റോവ തുടങ്ങിയവരാണ് ആർച്ചറിയിലിറങ്ങുന്ന ലോകോത്തര താരങ്ങൾ. പുരുഷ വനിത വിഭാഗങ്ങൾ ഉണ്ടാവും. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിെൻറ കാർമികത്വത്തിലാണ് ചാമ്പ്യൻഷിപ് നടത്തുന്നത്. നിശ്ചയദാർഢ്യക്കാരുടെ ഉന്നമനത്തിനായി പ്രത്യേക പരിഗണനയാണ് നൽകുന്നതെന്നും കൂടുതൽ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.