ദുബൈ: പ്രത്യേക കരുതല്‍ ആവശ്യമുള്ള ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ ശേഷി വികസനത്തിന് അത്യാധുനിക സൗകര്യങ്ങളുള്ള ഇന്നവേഷന്‍ സെന്‍റര്‍. കുട്ടികളിലെ ക്രിയാശേഷി വര്‍ധിപ്പിക്കാനും മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും ലക്ഷ്യമിട്ട് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ആഹ്വാനം ചെയ്ത ദാനവര്‍ഷത്തിന്‍െറ ഭാഗമായി ദുബൈ വൈദ്യുതി- ജല അതോറിറ്റി (ദീവ )യാണ് ഖിസൈസിലെ ദുബൈ റിഹാബിലിറ്റേഷന്‍ സെന്‍ററില്‍ കേന്ദ്രം സജ്ജമാക്കിയത്. ഭിന്നശേഷി ഉള്ളവരുടെ അവകാശ സംരക്ഷണ ഉന്നതാധികാര സമിതിയുടെ അധ്യക്ഷന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉദ്ഘാടനം ചെയ്തു.
റൊബോട്ടുകള്‍, സ്മാര്‍ട് ബോര്‍ഡുകള്‍, ത്രിഡി പ്രിന്‍ററുകള്‍ സ്ക്രീനുകള്‍ എന്നിവ അടങ്ങിയ എട്ട് മേഖലകളാണ് പുതിയ ഇന്നവേഷന്‍ സെന്‍ററില്‍ ഉള്ളത്. റൊബോട്ടുകളെ കുട്ടികള്‍ക്ക് പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലാണ് സജീകരിച്ചിരിക്കുന്നത്. ത്രിഡി പ്രിന്‍ററുകള്‍ ഉപയോഗിച്ച് അവരുടെ സങ്കല്‍പ്പത്തിനനുസരിച്ച ഉപകരണങ്ങള്‍ പ്രിന്‍റു ചെയ്തെടുക്കാം. സോളാര്‍ മേഖലയില്‍ ഊര്‍ജ സംരക്ഷണത്തിന്‍െറയും ശുദ്ധ ഊര്‍ജത്തിന്‍െറയും പ്രധാന്യം മനസിലാക്കാന്‍ സൗകര്യങ്ങളുണ്ട്. കുട്ടികള്‍ക്ക് പ്രത്യേകം ആവശ്യമായ കരുതലുകള്‍ എന്തെന്ന് തിരിച്ചറിഞ്ഞ് അവ നല്‍കാനുള്ള സംവിധാനവും സെന്‍ററിലുണ്ട്.
അധ്യാപകരുമായി ആശയവിനിമയം നടത്തി കുട്ടികളുടെ ആവശ്യങ്ങള്‍ എന്തെല്ലാമെന്ന് ബോധ്യപ്പെട്ട് മാസങ്ങള്‍ കൊണ്ടാണ് കേന്ദ്രം തയ്യാറാക്കിയതെന്ന് ദീവ വൈസ് പ്രസിഡന്‍റ് ഖൗല അല്‍ മുഹൈരി പറഞ്ഞു. സാമൂഹിക വികസന മന്ത്രി നജ്ല മുഹമ്മദ് അല്‍ അവാര്‍, ദീവ സി.ഇ.ഒ സഈദ് മുഹമ്മദ് അല്‍ തയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പുത്തന്‍ സാങ്കേതിക വിദ്യകളുടെ ലോകത്ത് കാര്യങ്ങള്‍ പരിചിതമാകാനും സമൂഹത്തിന്‍െറ ഒപ്പമത്തൊനും പുതിയ കേന്ദ്രം സഹായകമാകുമെന്ന് സെന്‍റര്‍ മാനേജര്‍ മറി അല്‍ ബ്ലൂശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.