ദുബൈ: എമിറേറ്റിലെ ലേബർ ക്യാമ്പ് തൊഴിലാളികൾക്ക് ആഘോഷപ്പെരുന്നാൾ ഒരുക്കി ദുബൈ തൊഴിൽകാര്യ സ്ഥിരം സമിതി. ‘സാദാ’ (സന്തോഷം) എന്ന് പേരിട്ടിരിക്കുന്ന ആഘോഷ പരിപാടിയിൽ തൊഴിലാളികളെ കാത്തിരിക്കുന്നത് 30 ലക്ഷം ദിർഹമിന്റെ സമ്മാനങ്ങൾ. ജബൽ അലി, അൽകൂസ്, മുഹൈസിന എന്നീ മൂന്നു ലേബർ ക്യാമ്പുകളിലാണ് ബലിപെരുന്നാളിന്റെ മൂന്നു ദിനങ്ങളിൽ വൻ ആഘോഷ പരിപാടി സംഘടിപ്പിക്കുന്നത്. ഓരോ ക്യാമ്പിലും വിവിധ കലാപരിപാടികൾക്കൊപ്പം ഓരോ ദിവസവും നടക്കുന്ന നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് ഐഫോൺ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ലഭിക്കും.
ഇതിന് പുറമെ ബംബർ സമ്മാനമായി മൂന്നു ദിവസവും ഓരോ കാറുകൾ വീതം നൽകും. മൂന്നു ദിനവും ലേബർ ക്യാമ്പുകളിൽ വിവിധ ആഘോഷ പരിപാടികളാണ് സമിതി ആസൂത്രണം ചെയ്തിരിക്കുന്നത്.നമുക്ക് ഒരുമിച്ച് ആഘോഷിക്കാം ഈദ് എന്നതാണ് ഇത്തവണത്തെ സന്ദേശം.
ബലി പെരുന്നാൾ ആഘോഷത്തിൽ തൊഴിലാളികളെയും പങ്കെടുപ്പിക്കാൻ ലക്ഷ്യമിട്ടാണ് ‘സാദാ’ സംരംഭത്തിന് തൊഴിൽകാര്യ സ്ഥിരം സമിതി രൂപംനൽകിയിരിക്കുന്നതെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ അസി. ഡയറക്ടറും പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സ് ദുബൈ ചെയർമാനുമായ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ പറഞ്ഞു.ദുബൈ പൊലീസ്, ദുബൈ ഇക്കണോമിക് ഡെവലപ്മെന്റ്, ഇസ്ലാമിക് അഫേഴ്സ്, ദുബൈ മുനിസിപ്പാലിറ്റി എന്നിവരും പരിപാടിയിൽ സഹകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.