അബൂദബി: പ്രവാസി കുടുംബങ്ങൾക്ക് ആഘോഷത്തിന്റെ പുത്തനനുഭവങ്ങൾ സമ്മാനിക്കാനൊരുങ്ങുകയാണ് ‘ഹാർമോണിയസ് കേരള’. ഫെബ്രുവരി 11ന് ഞായറാഴ്ച അബൂദബിയിലെ അൽ ഹുദൈരിയാത്ത് ദ്വീപിലാണ് സന്ദർശകർക്കായി സമ്മാനങ്ങളുടെ വർണമഴ പെയ്യാനൊരുങ്ങുന്നത്. ഞായറാഴ്ച പകൽ അസ്തമിക്കുന്നതോടെ ഇതിനായി ഫൺ ഗെയിമുകൾ ഒളിപ്പിച്ചുവെച്ച അത്ഭുത വിളക്ക് തെളിയും.
സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനും സമ്മാനങ്ങൾ നേടാനും കഴിയും വിധത്തിൽ രസകരമായ നിരവധി മത്സരങ്ങളാണ് ഹാർമോണിയസ് കേരളയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. അൽ ഹുദൈരിയാത്ത് ദ്വീപിലെ 321 സ്പോർട്സ് വേദിയിലാണ് പ്രവാസികൾക്ക് കളിയും ചിരിയും ചിന്തയും പകരുന്ന ആഘോഷ പരിപാടി. വൈകീട്ട് 6.30 മുതലാണ് സംഗീത പരിപാടികൾക്ക് തുടക്കമാകുകയെങ്കിലും കുടുംബങ്ങൾക്ക് അഞ്ചു മണി മുതൽ പ്രവേശനം അനുവദിക്കും. ഫൺ ഗെയിമുകളോടൊപ്പം രുചിയുടെ പെരുമ്പറ മുഴക്കാൻ യു.എ.ഇയിലെ പ്രമുഖ കമ്പനികളുടെ ഫുഡ്സ്റ്റാളുകളും എത്തുന്നുണ്ട്.
അതോടൊപ്പം ആഘോഷരാവിന് മാറ്റുകൂട്ടാൻ മലയാളത്തിന്റെ പ്രിയ താരങ്ങൾക്കൊപ്പം സംഗീത, കലാരംഗത്തെ പ്രഗത്ഭരും അബൂദബിയുടെ മണ്ണിലെത്തും.
ചിരിയും ചിന്തയും കലർന്ന അഭിനയ മുഹൂർത്തങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ ഇടം നേടിയ മുകേഷ്, സിദ്ദീഖ്, ലാൽ എന്നിവരാണ് ചടങ്ങിൽ ആസ്വാദക ഹൃദയങ്ങളെ കീഴടക്കാനെത്തുന്ന പ്രമുഖർ. പ്രവാസലോകത്തെ വേദികളിൽ ചിരിയുടെ മാലപ്പടക്കങ്ങൾക്ക് തിരികൊളുത്തിയ പൂർവകാലത്തിന്റെ ഓർമകൾ പുതുക്കിക്കൊണ്ട് സദസ്സിനെ മൂവരും അഭിസംബോധന ചെയ്യും. അതോടൊപ്പം വിടപറഞ്ഞ സംവിധായകൻ സിദ്ദീഖിന് പ്രവാസലോകത്തിന്റെ ആദരമർപ്പിക്കുന്ന അവിസ്മരണീയ ചടങ്ങും വേദിയിലൊരുങ്ങും.
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും വിവിധ ഷോകളിലൂടെ പ്രശസ്തരായ ചലച്ചിത്ര, സംഗീത, മിമിക്രി രംഗത്തെ കലാകാരന്മാരും ആനന്ദരാവിന് പൊലിമയേകാൻ എത്തിച്ചേരും. വിനോദത്തിന്റെയും ആസ്വാദനത്തിന്റെയും പുത്തനനുഭവങ്ങൾ സമ്മാനിക്കാൻ ഗായകരായ സിത്താര കൃഷ്ണകുമാർ, വിധു പ്രതാപ്, കണ്ണൂർ ശരീഫ്, കെ.കെ. നിഷാദ്, വൈഷ്ണവ് ഗിരീഷ്, ക്രിസ്റ്റകല, രേഷ്മ രാഘവേന്ദ്ര, അനുകരണ കലയിലെ പുത്തൻ താരോദയം സിദ്ദീഖ് റോഷൻ, വയലിനിസ്റ്റ് ബാലു, അവതാരകനും നടനുമായ മിഥുൻ രമേശ് തുടങ്ങി നിരവധി കലാകാരന്മാരാണ് വേദിയിലെത്തുക. പരിപാടിയുടെ ടിക്കറ്റ് വിൽപന തുടരുകയാണ്.
ഫോൺ: +971 555210987, 042521071. അബൂദബിയിലെ റീം ഐലന്റിൽ നിന്ന് 73 നമ്പർ ബസ് കയറിയാൽ അൽ ഹുദൈരിയാത്ത് ദ്വീപിലെ 321 സ്പോർട്സ് വേദിക്കരികിലെ ബസ് സ്റ്റോപ്പായ ബാബുൽ നുജൂമിലിറങ്ങാം.
അബൂദബി: അൽ ഹുദൈരിയാത്ത് ദ്വീപിലെ 321 സ്പോർട്സ് വേദിയിൽ ഫെബ്രുവരി 11ന് ‘ഗൾഫ് മാധ്യമം’ഒരുക്കുന്ന ഐക്യത്തിന്റെയും ഒരുമയുടെയും ആഘോഷ രാവായ ‘ഹാർമോണിയസ് കേരളയുടെ ടിക്കറ്റ് വിൽപന തുടരുന്നു. 1. കാലിക്കറ്റ് എക്സ്പ്രസ് റസ്റ്റാറന്റ് എം17 (0555262691) 2. പയ്യന്നൂർ റസ്റ്റാറന്റ്, ശാബിയ 11 (02-5833004) 3. വഴിയോരം റസ്റ്റാറന്റ്, മുസഫ എം 45 (02-4496647) 4. ബെസ്റ്റ് ബിൽഡിങ് മെറ്റീരിയൽസ്, മുസഫ എം 2 (050-8902997) 5. അലിഫ് ഫ്ലോർ മിൽ, ശാബിയ 12 (056-1869323) 6. ടീ കേവ് കഫറ്റീരിയ, ശാബിയ 12 (02-5857968) 7. വഴിയോരം റസ്റ്റാറന്റ്, ശാബിയ 10 (02-5578848) 8. മലബാർ മാജിക് റസ്റ്റാറന്റ്, ശാബിയ-12 (0566643375) 9. ഹാപ്പി ബേബി മൊബൈൽസ്, മസായദ് മാൾ, മുസഫ (0545450069) 10. പയ്യന്നൂർ റസ്റ്റാറന്റ്, ഇലക്ട്ര (02-6717176) 11. പയ്യന്നൂർ റസ്റ്റാറന്റ് മദീനത്ത് സായിദ് (02-5460444) 12. ഹൈറേഞ്ച് റസ്റ്റാറന്റ്, നജ്ദ (02-5534700) 13. ഹൈറേഞ്ച് റസ്റ്റാറന്റ്, മിന (0549909667) 14. റഹ്മത്ത് കാലിക്കറ്റ് റസ്റ്റാറന്റ്, എയർപോർട്ട് റോഡ് (02-4443839) 15. റഹ്മത്ത് കാലിക്കറ്റ് റസ്റ്റാറന്റ്, ഹംദാൻ സ്ട്രീറ്റ് (026738656) 16. മല്ലൂസ് റസ്റ്റാറന്റ്, ഇലക്ട്ര (026393335) 17. ഹാപ്പി ബേബി മൊബൈൽ ഫോൺ, ശാബിയ 10, ശാബിയ 11 (0556604282) 18. റെഡക്സ് മീഡിയ ഇവന്റ് മാനേജ്മെന്റ്, അബൂദബി (0264410050) 19. ഈ ദുനിയാവ് റസ്റ്റാറന്റ്, മദീനത്ത് സായിദ് (0585810856) 20. ഈ ദുനിയാവ് റസ്റ്റാറന്റ്, ഹംദാന (052480314) 21. ഇടുക്കി ഗോൾഡ് റസ്റ്റാറന്റ്, ഇലക്ട്ര (026266500).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.