അബൂദബി: അൽ ഹുദൈരിയാത്ത് ദ്വീപിലെ 321 സ്പോർട്സ് വേദിയിൽ ഫെബ്രുവരി 11ന് ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന ഐക്യത്തിന്റെയും ഒരുമയുടെയും ആഘോഷ രാവായ ‘ഹാർമോണിയസ് കേരളയുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു. വി.വി.ഐ.പി, ഡയമണ്ട്, പ്ലാറ്റിനം, ഗോൾഡ് എന്നീ വിഭാഗങ്ങളിലായാണ് ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുള്ളത്. വി.വി.ഐപി ടിക്കറ്റിന് 250 ദിർഹമാണ് വില. ഇതിൽ ഒരാൾക്കാണ് പ്രവേശനം. 100 ദിർഹം വിലയുള്ള ഡയമണ്ടിൽ രണ്ടുപേർക്ക് പ്രവേശിക്കാം. നാലുപേർക്ക് പ്രവേശനം അനുവദിക്കുന്ന പ്ലാറ്റിനം ടിക്കറ്റിനും 100 ദിർഹമാണ് വില. 30 ദിർഹം വിലയുള്ള ഗോൾഡ് ടിക്കറ്റിൽ ഒരാൾക്കാണ് പ്രവേശനം നൽകുക. 11ന് വൈകീട്ട് 3.30 മുതൽ പ്രവേശനം ആരംഭിക്കും. അഞ്ചുമുതലാണ് പ്രധാന വേദിയിലേക്കുള്ള പ്രവേശനം.
1. കാലിക്കറ്റ് എക്സ്പ്രസ് റസ്റ്റാറന്റ് എം17 (0555262691)
2. പയ്യന്നൂർ റസ്റ്റാറന്റ്, ശാബിയ 11 (02-5833004)
3. വഴിയോരം റസ്റ്റാറന്റ്, മുസഫ എം45 (02-4496647)
4. ബെസ്റ്റ് ബിൽഡിങ് മെറ്റീരിയൽസ്, മുസഫ എം2 (050-8902997)
5. അലിഫ് ഫ്ലോർ മിൽ, ശാബിയ 12 (056-1869323)
6. ടീ കേവ് കഫ്റ്റീരിയ, ശാബിയ 12 (02-5857968)
7. വഴിയോരം റസ്റ്റാറന്റ്, ശാബിയ 10 (02-5578848)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.