ഷാർജ: ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറും കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവും ഷാർജ സഫാരി സന്ദർശിച്ചു.
വ്യാഴാഴ്ചയാണ് യു.എ.ഇ സന്ദർശനത്തിനെത്തിയ ഇരുവരും ഷാർജ സഫാരിയിലെത്തിയത്. മൃഗങ്ങളെയും വിവിധ ആവാസവ്യവസ്ഥകളുടെ രീതിയിൽ സജ്ജീകരിച്ച ഭാഗങ്ങളും സന്ദർശിക്കുകയും ഉദ്യോഗസ്ഥരോട് കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
ഹരിയാന സർക്കാർ വിനോദസഞ്ചാരവും വന്യജീവി സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി 10,000 ഏക്കറിൽ ലോകത്തിലെ ഏറ്റവും വലിയ സഫാരി പാർക്ക് സ്ഥാപിക്കുമെന്ന് സന്ദർശനശേഷം മനോഹർലാൽ ഖട്ടർ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.