ദുബൈ: വാഹനങ്ങളിലെ ഹസാർഡ് ലൈറ്റിനെക്കുറിച്ച് ഡ്രൈവർമാർക്ക് ഇപ്പോഴും തെറ്റിദ്ധാരണ മാറിയിട്ടില്ല. നാലും കൂടിയ ജങ്ഷനിൽ വാഹനം നേരെ ഓടിക്കാനാണ് ഹസാർഡ് ലൈറ്റെന്നാണ് ചിലരുടെ ധാരണ. മൂടൽമഞ്ഞും മഴയുമുള്ളപ്പോൾ മറ്റു വാഹനങ്ങൾക്ക് കാണാൻ വേണ്ടിയാണ് ചിലർ ഈ ലൈറ്റ് ഉപയോഗിക്കുന്നത്. സ്റ്റൈലിനുവേണ്ടി ഹസാർഡ് ലൈറ്റ് തെളിയിച്ച് വാഹനമോടിക്കുന്നവരുമുണ്ട്. ഇത് വലിയ അപകടത്തിലേക്ക് നയിക്കുമെന്നും നിയമലംഘനമാണെന്നും ധാരണയില്ലാത്തവരാണ് ഇത്തരം ചെയ്തികൾ തുടരുന്നത്.
യു.എ.ഇയിൽ ഇപ്പോൾ പുലർച്ചെ നല്ല മഞ്ഞാണ്. പലരും ഹസാർഡ് ലൈറ്റിട്ടാണ് വാഹനമോടിക്കുന്നത്. ഇത് പൊലീസിെൻറ ശ്രദ്ധയിൽപെട്ടാൽ പിഴയടിക്കും എന്ന് മാത്രമല്ല, പിന്നിൽ വരുന്ന വാഹനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നു. ജങ്ഷനുകളിൽ നിന്ന് തിരിഞ്ഞുപോകുേമ്പാഴും ലൈനുകൾ മാറുേമ്പാഴും ഇൻറിക്കേറ്റർ ഇട്ടാലും പിന്നിൽ വരുന്ന വാഹനങ്ങൾക്ക് ഇത് മനസ്സിലാക്കാൻ കഴിയില്ല. ഇത് വലിയ അപകടത്തിലേക്ക് നയിക്കുന്നു. 500 ദിർഹമും നാല് ബ്ലാക്ക് പോയൻറുകളുമാണ് പിഴ.
വാഹനം അപകടത്തിൽപെടുകയോ കേടുവന്ന് റോഡിൽ നിർത്തിയിടുകയോ ചെയ്യുേമ്പാൾ ഉപയോഗിക്കാനുള്ള സംവിധാനമാണ് ഹസാർഡ് ലൈറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.