ഡോ. ആസാദ് മൂപ്പന്‍ 

ദുബൈ ഇൻറര്‍നാഷനൽ ചേംബർ ഉപദേശക സമിതിയിലേക്ക് ഡോ. ആസാദ് മൂപ്പന്​ നാമനിര്‍ദേശം

ദുബൈ: യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ദുബൈ ഇൻറര്‍നാഷനൽ ചേംബറി​െൻറ പുതിയ ഡയറക്ടര്‍ ബോര്‍ഡിനെയും ഉപദേശകസമിതിയെയും പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ആരോഗ്യ സംരക്ഷണ രംഗത്തുനിന്നുള്ള പ്രതിനിധിയായി ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ ഉപദേശകസമിതിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു.

ദുബൈ ഇൻറര്‍നാഷനൽ ചേംബറിലെ എലൈറ്റ് അഡ്വൈസറി കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്തത് വലിയ അംഗീകാരവും പദവിയുമായി കാണുന്നതായി ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. വ്യാപാരത്തി​െൻറയും ബിസിനസി​െൻറയും കേന്ദ്രമെന്നനിലയില്‍ ദുബൈയുടെ സ്ഥാനം വിപുലീകരിക്കുന്നതിന്​ പ്രവര്‍ത്തിക്കാന്‍ അതത് മേഖലകളിലെ ആഗോളവിദഗ്ധരെ യോജിപ്പിക്കുന്നതില്‍ ചേംബര്‍ സുപ്രധാന പങ്കുവഹിക്കുന്നു. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

Tags:    
News Summary - He has been appointed to the Dubai International Chamber Advisory Board. Nomination of Azad Moopan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.