അബൂദബി: അര്‍ബുദചികിത്സക്ക് മാത്രമായി അബൂദബിയില്‍ വിപുല സൗകര്യങ്ങളുമായി ആരോഗ്യകേന്ദ്രം. അബൂദബി ക്ലീവ് ലാന്‍ഡ് ക്ലിനിക്കിലാണ് ഫാത്തിമ ബിന്ത് മുബാറക് സെന്റര്‍ എന്നപേരില്‍ അര്‍ബുദ ചികിത്സാകേന്ദ്രം ആരംഭിച്ചിരിക്കുന്നത്. നഴ്സുമാരും ചികിത്സകരും റേഡിയോളജിസ്റ്റും അടക്കം വലിയൊരു നിരയാണ് ആശുപത്രിയില്‍ സര്വസജ്ജരായുള്ളത്.
19,000 ചതുരശ്ര മീറ്ററില്‍ തയാറാക്കിയിരിക്കുന്ന സെന്ററില്‍ 32 പരിശോധനാമുറികളുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചികിത്സാമുറികളും സജ്ജമാണ്. വനിതകള്‍ക്ക് പ്രത്യേകമായി അര്‍ബുദ ചികിത്സാകേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. യു.എസിലെ ക്ലീവ് ലാന്‍ഡ് ക്ലിനിക്കിന്റെ ടൗസിഗ് കാന്‍സര്‍ സെന്ററിന്റെ മാതൃകയിലാണ് അബൂദബിയിലും ഇത്തരമൊരു കേന്ദ്രം തുടങ്ങിയത്.
ലോകോത്തര നിലവാരത്തിലുള്ള അര്‍ബുദ ചികിത്സ നല്‍കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയില്‍നിന്നുള്ള പരിചയസമ്പന്നരായ ആരോഗ്യവിദഗ്ധരെ അബൂദബിയിലെ കേന്ദ്രത്തിലെത്തിച്ചിരിക്കുന്നത്. മേഖലയില്‍നിന്ന് അതിസങ്കീര്‍ണമായ കേസുകളാണ് ആശുപത്രിയിൽ എത്തിക്കൊണ്ടിരിക്കുന്നതെന്ന് ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് ഡോ. സ്റ്റീഫന്‍ ഗ്രോമയര് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.