ദുബൈ: ചില ആഫ്രിക്കൻ രാജ്യങ്ങളിൽ സ്ഥിരീകരിച്ച മാർബർഗ് വൈറസിനെതിരെ ജാഗ്രത വേണമെന്ന് യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മാർബർഗ് ജ്വരത്തിന് കാരണമാകുന്ന വൈറസ് സാന്നിധ്യമുള്ള താൻസനിയ, ഗിനിയ എന്നീ രാജ്യങ്ങളിലേക്ക് യു.എ.ഇ അടക്കമുള്ള രാജ്യങ്ങൾ യാത്ര ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ രോഗവ്യാപനം നിരീക്ഷിച്ചു വരുകയാണെന്നും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
രോഗബാധയുള്ള രാജ്യങ്ങളിലേക്ക് അനിവാര്യമായ യാത്രകൾക്ക് അനുമതിയുണ്ടെന്നും എന്നാൽ, എല്ലാവിധ മുൻകരുതലും സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരുന്നത്.
രോഗബാധിത പ്രദേശങ്ങളിൽനിന്ന് യാത്ര ചെയ്തവർ, മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കാനും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിലോ വൈദ്യസഹായം തേടാനും മന്ത്രാലയം ശിപാർശ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.