???????? ????????? ?????????? ??????? ???????? ??????????????????????? ??.????.? ????????? ???????????? ?????? ?????? ???? ????? ???? ??????? ?????? ???????????? ?????? ??????????? ???. ???? ?????? ?????? ???????????????

സംയോജിത പ്രതിരോധ പദ്ധതിയുമായി റാക് ആരോഗ്യ മന്ത്രാലയം

റാസല്‍ഖൈമ: ആരോഗ്യകരമായ സമൂഹ സൃഷ്​ടിപ്പിന് കൃത്യസമയത്തെ രോഗ നിര്‍ണയവും ശരിയായ രീതിയിലെ ചികില്‍സയും അത്യന് ത്യാപേക്ഷിതമാണെന്ന്​ റാക് സ​െൻറര്‍ ഫോര്‍ പ്രൊമോഷന്‍ ഫാമിലി ഹെല്‍ത്ത് വിഭാഗത്തിലെ ഡോ. അസ്മ ഹമദ് അഭിപ്രായ പ്പെട്ടു.

ആരോഗ്യ മന്ത്രാലയം സംഘടിപ്പിക്കുന്ന സംയോജിത പ്രതിരോധ പദ്ധതിയുടെ ഭാഗമായി റാക് പൊലീസ് ആസ്ഥാനത്ത് ഒരുക്കിയ രോഗ നിര്‍ണയ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അവര്‍. അര്‍ബുദങ്ങളുള്‍പ്പെടെ ഭീതിപ്പെടുത്തുന്ന രോഗങ്ങളെല്ലാം ശരിയായ സമയത്ത് കണ്ടെത്തുന്നതിലുള്ള വീഴ്ച്ചയാണ് ദുരിതം വിതക്കുന്നത്.

സംയോജിത പ്രതിരോധ പദ്ധതി പൊതു ജനങ്ങള്‍ക്ക് ഏറെ സഹായകമാകുമെന്ന് ജനറല്‍ റിസോഴ്സ് ആൻറ്​ സപ്പോര്‍ട്ട് സര്‍വീസസ് (ജി.ആര്‍.എ) ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ അല്‍ തയര്‍ പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് നടന്ന ക്യാമ്പില്‍ 30ഓളം ജീവനക്കാര്‍ ഗുണഭോക്താക്കളായി. ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമായി തുടര്‍ന്നും രോഗ നിര്‍ണയത്തിനും ആരോഗ്യ പരിശോധനക്കുമുള്ള സൗകര്യമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - health-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.