ദുബൈയെ കുറിച്ച് ഇത്ര ആധികാരികമായി പറയാൻ കഴിയുന്ന നടിമാർ ഇന്നത്തെ മലയാള സിനിമയിൽ കുറവായിരിക്കും. പെക്ഷ, റീനു മാത്യൂസിന് യു.എ.ഇ എന്നാൽ 'യുണൈറ്റഡ് കേരള' ആണ്. മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും നായികവേഷത്തിൽ തിരശീലയിൽ മിന്നിമാഞ്ഞ ഇവർ ദുബൈയുടെ ഹൃദയത്തുടിപ്പറിഞ്ഞ താരമാണ്. സിനിമ തിരക്കുകൾക്കിടയിലും 16 വർഷമായി ദുബൈയുടെ സ്വന്തം എമിറേറ്റ്സ് എയർലൈനിെൻറ ക്യാബിൻ ക്രൂവിെൻറ റോളിലുമുണ്ട് റീനു മാത്യു.
എെൻറ സ്വന്തം നാട്
വീട്ടുകാരെയും കുടുംബക്കാരെയും മിസ് ചെയ്യുന്നുണ്ടെങ്കിലും സ്വന്തം നാട് പോലെയാണ് ഈ നഗരം. നാട്ടിലുള്ള എന്തും ഇവിടെ ലഭിക്കും. ഭക്ഷണവും വസ്ത്രവും പച്ചക്കറികളും അതിലുപരിയായി സൗഹൃദവും സന്തോഷവും സമ്മാനിക്കുന്ന നഗരമാണിത്. അതുകൊണ്ടാണ് ഈ നാടിനെ യുണൈറ്റഡ് കേരള എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നത്. ഓണാഘോഷം മാസങ്ങളോളം നീണ്ടു നിൽക്കും. നാട്ടിലേക്കാൾ കൂടുതൽ ഓണം ആഘോഷിക്കുന്നത് ഇവിടെയാണ്. അടുത്ത ഓണം വരെ പ്രവാസിക്ക് ആഘോഷം തന്നെയാണ്.
പുലികളി, കമ്പവലി, സദ്യ എല്ലാം നിറഞ്ഞ് നിന്നിരുന്ന ഓണക്കാലം വൈകാതെ തിരികെയെത്തുമെന്ന് പ്രത്യാശിക്കാം. ദുബൈ നൽകുന്ന സംരക്ഷണം ചെറുതല്ല. സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം ഏത് പാതിരാത്രിയിലും സുരക്ഷിതമായി നഗരത്തിലിറങ്ങി നടക്കാം. മറുനാട്ടുകാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന ഭരണകൂടമാണ് ഇവിടെയുള്ളത്. സകലമേഖലയിലും പ്രോൽസാഹനം നൽകുന്ന ഈ നാട് നൽകുന്നത് വല്ലാത്തൊരു പോസിറ്റീവ് എനർജിയാണ്. മമ്മുക്കക്കും ലാലേട്ടനും ഗോൾഡൻ വിസ നൽകിയത് അതിന് ഒരു ഉദാഹരണമാണ്. കലാമേഖലക്കുള്ള പ്രോൽസാഹനം കൂടിയാണിത്.
സിനിമയും ജോലിയും
മുൻപും ഇപ്പോഴും ജോലിക്കാണ് മുഖ്യപരിഗണന. അതുകൊണ്ട് തന്നെ, ചെയ്ത സിനിമകളേക്കാൾ കൂടുതലുള്ളത് ചെയ്യാത്ത സിനിമകളാണ്. നല്ല റോളും ലീവും ഒരുമിച്ച് വന്നാൽ മാത്രമായിരിക്കും പുതിയൊരു സിനിമ സംഭവിക്കുക. ഈ വർഷം 'കടുവ' എന്നൊരു സിനിമ ഞാൻ ചെയ്യുന്നുണ്ടെന്ന് പലരും പറഞ്ഞു. പക്ഷെ, അങ്ങിനൊരു സിനിമയുടെ കാര്യം ഞാൻ അറിഞ്ഞിട്ടേയില്ല. എമിറേറ്റ്സ് പോലുള്ള ഉത്തരവാദിത്വപ്പെട്ട സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനാൽ ദീർഘകാല അവധി അത്ര എളുപ്പമല്ല.പ്രത്യേക പാഷനുള്ള ജോലിയാകയാൽ ഉപേക്ഷിക്കാനും മനസ് വരുന്നില്ല.
കുറഞ്ഞ സിനിമകളിൽ മാത്രമെ വേഷമിട്ടിട്ടുള്ളു എങ്കിലും മികച്ച വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. സ്കൂൾ കാലം തൊട്ടേ മമ്മുക്കയുെട ഫാനായിരുന്നു. ആരാധനയോടെ മാത്രം കാണുന്ന അദ്ദേഹത്തിനൊപ്പവും ലാലേട്ടനൊപ്പവുമെല്ലാം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമല്ലേ. ആദ്യ സിനിമയായ ഇമ്മാനുവലിലെ റോളും 'കുള്ളെൻറ ഭാര്യയിലെ' (അഞ്ച് സുന്ദരികൾ) കഥാപാത്രവുമാണ് ഏറ്റവും പ്രിയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.