ഷാർജ: സമൂഹമാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അവഹേളിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്താൽ വൻ ശിക്ഷയെന്ന് ഷാർജ പൊലീസിന്‍റെ മുന്നറിയിപ്പ്. 2.5 ലക്ഷം ദിർഹം മുതൽ അഞ്ചു ലക്ഷം ദിർഹം വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണിതെന്ന് സി.ഐ.ഡി വിഭാഗം മുന്നറിയിപ്പ് നൽകി.
സമൂഹമാധ്യമങ്ങൾ ശരിയായ രീതിയിലും മറ്റുള്ളവർക്ക് ഉപകാരപ്രദമായ രീതിയിലും ഉപയോഗിക്കണമെന്ന് സി.ഐ.ഡി ഡയറക്ടർ ഒമർ അഹമ്മദ് അബു അൽ സാദ് പറഞ്ഞു. കഴിഞ്ഞ വർഷം ഓൺലൈനിലൂടെ നടന്ന 85 അധിക്ഷേപ കേസുകൾക്കും ആറ് അപകീർത്തി കേസുകൾക്കുമെതിരെ നടപടിയെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.