അബൂദബി: കടുത്ത മൂടൽമഞ്ഞിനെ തുടർന്ന് മുന്നറിയിപ്പുമായി അധികൃതർ. കാഴ്ച പരിമിതമായ സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസ് ആവശ്യപ്പെട്ടു.
ശൈഖ് ഖലീഫ ബിൻ സായിദ് അന്താരാഷ്ട്ര റോഡിൽ അബൂദബി ഇൻഡസ്ട്രിയിൽ സിറ്റിക്കും(ഐക്കാഡ്) അൽ അരിസം ബ്രിഡ്ജിനും ഇടയിലുള്ള ഭാഗത്ത് വേഗപരിധി 80 കിലോമീറ്ററായി പരിമിതപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. മൂടൽമഞ്ഞുള്ള സമയങ്ങളിൽ ഏർപ്പെടുത്തുന്ന താൽക്കാലിക വേഗപരിധി പാലിക്കണമെന്ന് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. ദൂരക്കാഴ്ച അപ്രാപ്യമായതോടെ ചൊവ്വാഴ്ച കാലത്ത് ശൈഖ് സായിദ് പാലത്തിലെ ഗതാഗതം വളരെ പതിയെ ആയിരുന്നു. അബൂദബി ഐലൻഡ്, യാസ് ഐലൻഡ്, സഅദിയാത്ത് ഐലൻഡ്, അൽ ജുബൈൽ ഐലൻഡ്, കോർണിഷ്, അൽബതീൻ എയർപോർട്ട് എന്നിവിടങ്ങളിലേക്കുള്ള ശൈഖ് ഖലീഫ തെരുവിലും കനത്ത മൂടൽമഞ്ഞുണ്ടായിരുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ട് ചെയ്തു. മൂടൽമഞ്ഞ് വരുംദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.