ദുബൈ: ഞായറാഴ്ച വൈകുന്നേരത്തോടെ അൽ ഐനിൽ കനത്ത മഴയും കാറ്റും. അൽ ഐൻ, ഫുജൈറ, റാസ് അൽ ഖൈമ പർവതമേഖലകളിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പകൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ന്യൂനമർദം യു.എ.ഇയുടെ കിഴക്കൻ ഭാഗത്തേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഈ മേഖലയിൽ മഴ പ്രവചിക്കപ്പെടുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിെൻറ കിഴക്ക്, തെക്ക് ഭാഗങ്ങളിൽ വിവിധയിടങ്ങളിൽ മഴ ലഭിച്ചിട്ടുണ്ട്. പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.