അജ്മാൻ: ചൊവ്വാഴ്ച അജ്മാനിലും ശക്തമായ മഴ രേഖപ്പെടുത്തി. ഇടിയോടു കൂടിയ മഴമൂലം ചില സ്ഥലങ്ങളിൽ ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടു. പുലർച്ച തുടങ്ങിയ മഴ ഇടക്കൊന്ന് ശമിച്ചെങ്കിലും രാത്രിയോടുകൂടി വീണ്ടും ശക്തമായി.
അജ്മാനിലെ താഴ്ന്നപ്രദേശങ്ങളിലും ശക്തമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു. മഴയെ തുടർന്ന് കാര്യമായ അപകടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
താഴ്ന്ന പ്രദേശങ്ങളിലെ ചില താമസകേന്ദ്രങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കനത്ത മഴ കാരണം എമിറേറ്റിലെ വിവിധ പള്ളികളിൽ രാത്രിയിലെ മഗ്രിബ്, ഇശാ നമസ്കാരങ്ങൾ ഒരുമിച്ചാണ് നടന്നത്.
ദുബൈയിൽ വിമാന സർവിസുകൾ തിരിച്ചുവിട്ടു; 45 വിമാനങ്ങൾ റദ്ദാക്കി
ദുബൈ: കനത്ത മഴയിൽ റൺവേയിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബൈ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ തിരിച്ചുവിട്ടു. പ്രതികൂല സാഹചര്യം മെച്ചപ്പെടുന്നതുവരെ അടുത്തുള്ള ലഭ്യമായ എയർപോർട്ടിലേക്ക് വിമാനങ്ങൾ തിരിച്ചുവിടുമെന്നാണ് അറിയിച്ചിട്ടുള്ളത്.
അതേസമയം, ദുബൈയിൽനിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ സാധാരണ നിലയിൽതന്നെ പോകും. ചൊവ്വാഴ്ച 45 വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
വെള്ളക്കെട്ടിൽ കുടുങ്ങിയ വാഹനത്തെ രക്ഷപ്പെടുത്തുന്ന സിവിൽ ഡിഫൻസ് അധികൃതർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.