ദുബൈ: യു.എ.ഇയിൽ അതിശക്തമായ മൂടൽമഞ്ഞ് രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചു. നിരവധി വിമാനങ്ങൾ വൈകി. അടുത്ത ദിവസങ്ങളിലും മൂടൽമഞ്ഞ് തുടരുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞദിവസം തന്നെ പല എമിറേറ്റുകളിലും മൂടൽമഞ്ഞ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. അബൂദബിയിലും ദുബൈയിലും പ്രഖ്യാപിച്ച റെഡ് അലർട്ട് പിന്നീട് ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിലേക്കും വ്യാപിപ്പിച്ചു.
ദൂരക്കാഴ്ച മൂന്നൂറ് മീറ്ററിലും താഴ്ന്നതോടെ അബൂദബി, ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ രാവിലെ ഇറങ്ങേണ്ട മിക്ക വിമാനങ്ങളും വൈകി. ദുബൈയിൽ ഇറങ്ങേണ്ട കോഴിക്കോട് നിന്നുള്ള സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും ഇതിൽ ഉൾപ്പെടും. ചില വിമാനങ്ങൾ മസ്കത്തിലേക്കും ഫുജൈറയിലേക്കും തിരിച്ചുവിടേണ്ടിവന്നു. റോഡ് ഗതാഗത്തെ മൂടൽമഞ്ഞ് സാരമായി ബാധിച്ചു. മുന്നോട്ടുപോകാൻ കഴിയാതെ പ്രധാന ഹൈവേകളിലും ഉൾറോഡുകളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അടുത്തദിവസങ്ങളിലും മൂടൽമഞ്ഞ് കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.