ഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുമായി യുഗാണ്ട പ്രസിഡന്റ് യോവേരി മുസെവേനി കൂടിക്കാഴ്ച നടത്തി. സംസ്കാരം, ശാസ്ത്രം, സമ്പദ്വ്യവസ്ഥ, ടൂറിസം, പരിസ്ഥിതി തുടങ്ങി നിരവധി മേഖലകളെ കുറിച്ച് ഇരുവരും ചർച്ചചെയ്തു.
ഉഭയകക്ഷിബന്ധം, സാംസ്കാരിക വിനിമയത്തിന്റെ പ്രാധാന്യം, പ്രമുഖ സ്ഥാപനങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തൽ, സുപ്രധാന മേഖലകളെ പിന്തുണക്കൽ തുടങ്ങിയ വിഷയങ്ങളും ചർച്ചചെയ്തു. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസ്, മുഹമ്മദ് ഉബൈദ് അൽ സാബി, പ്രോട്ടോകോൾ ആൻഡ് ഹോസ്പിറ്റാലിറ്റി ഡിപ്പാർട്മെന്റ് ചെയർമാൻ ഡോ. അബ്ദുല്ല ഹസ്സൻ അൽ ഷംസി, യുഗാണ്ടയിലെ യു.എ.ഇ അംബാസഡർ ഡോ. മുഹമ്മദ് അഹമ്മദ്, ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സെക്രട്ടറി ജനറൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.