ദുബൈ: ജീവകാരുണ്യമേഖലയിലും പ്രവാസി വിഷയങ്ങളിലും സജീവ സാന്നിധ്യമായ ഹലോ ഫോക്സ് ദുബൈ ഖിസൈസിലുള്ള സുലേഖ ഹോസ്പിറ്റലിൽ മെഡിക്കൽ ക്യാമ്പും ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
പ്രോഗ്രാം കൺവീനർ ഷറഫുദ്ദീൻ നെല്ലിശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു.
ഹലോ ഫോക്സ് സംഘടന പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യ രക്ഷാധികാരി കൂടിയായ ഷാജഹാൻ വിശദീകരിച്ചു. ഇന്ത്യൻ പ്രവാസി തൊഴിലാളികൾ നേരിടുന്ന തൊഴിൽ ചൂഷണങ്ങളിൽ ഇന്ത്യൻ അസോസിയേഷൻ കൃത്യമായി ഇടപെടണമെന്നാവശ്യപ്പെട്ട് കമ്മിറ്റിയുടെ നിവേദനം ഭാരവാഹി കൂടിയായ മീന വേദിയിൽ വായിച്ചു പാസാക്കുകയും തുടർന്ന് ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റിന് ഹലോ ഫോക്സ് ഭാരവാഹികൾ വേദിയിൽ സമർപ്പിക്കുകയും ചെയ്തു.
അബ്ദുല്ല, അശോകൻ, യാസർ, റഫീഖ്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജനറൽ കൺവീനർ സുബിൻ സജി സ്വാഗതവും അർഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.