അബൂദബി: ഹംദാന്‍ അവാര്‍ഡ് ജേതാവ് ഇമാദ് അഹമദിനെയും കേരള ഹയർ സെക്കൻഡറി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും അബൂദബി േമാഡല്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. മുഖ്യാതിഥിയായ യൂനിവേഴ്സൽ ആശുപത്രി എം.ഡി ഡോ. ഷബീർ നെല്ലിക്കോടിൽനിന്ന് വിദ്യാർഥികൾ ട്രോഫി ഏറ്റുവാങ്ങി.
മുഹമ്മദ് കാമിൽ കമറുദ്ദീൻ, അഞ്ജു നന്ദകുമാർ, ആയിഷ ഇഫ്റ, ലിയാന മുഹമ്മദ് കുട്ടി, സമ നിസാർ എന്നിവർ കോമേഴ്സിലും ബിസ്ന, ദേവി മനോഹരൻ, സംറിൻ ഫാത്തിമ, ഷഹ്ന തസ്നി എന്നിവർ സയൻസിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുണ്ട്.
സ്കൂള്‍ പ്രിൻസിപ്പൽ ഡോ. വി.വി. അബ്ദുല്‍ കാദർ, മാനേജർ മഹമൂദ് ഹാജി, വൈസ് പ്രിൻസിപ്പൽ എ.എം. ശരീഫ്, മുഖ്യാധ്യാപകരായ നസാരി, വി.വി. അബ്ദുല്‍ റഷീദ് എന്നിവര്‍ കുട്ടികളെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.