അബൂദബി:പുതു വർഷം പ്രമാണിച്ച് യു.എ.ഇ ഏകീകൃത ഹിജ്റ കലണ്ടർ തയ്യാറാക്കിയതായി പ്രസിഡൻറ് കാര്യ മന്ത്രാലയം അറിയിച്ചു. ശരീഅത്തും ഗോളശാസ്ത്ര തത്വങ്ങളും പാലിച്ച് അറബ്-ഇസ്ലാമിക പണ്ഡിതർ മൂന്നു വർഷമായി നടത്തി വരുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഏകീകൃത കലണ്ടർ പൂർത്തിയായതെന്ന് പ്രസിഡൻറ് കാര്യ ഉപ മന്ത്രിയും ശൈഖ് സായിദ് ഗ്രാൻറ് മോസ്ക് സെൻറർ ട്രസ്റ്റിയുമായ അഹ്മദ് ജുമാ അൽ സഅബി വ്യക്തമാക്കി. ഭൗതികശാസ്ത്രം, ബഹിരാകാശ-ഗോള ശാസ്ത്രം എന്നിവയിൽ പ്രഗൽഭരായ പ്രത്യേക സമിതികളും സംഘങ്ങളുമാണ് ഇവയുടെ പ്രവർത്തനങ്ങൾ നടത്തിയത്. ശരീഅത്ത് വ്യവസ്ഥകളും ശാസ്ത്രീയ ഗവേഷണ ഫലങ്ങളും പരിഗണിച്ചാണ് ഒാരോ എമിറേറ്റുകളുടെയും നമസ്കാര സമയങ്ങൾ തയ്യാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.