ദുബൈ: എക്സ്പോ 2020യിൽ വർണം വാരിവിതറി ഹോളി ആഘോഷം. ഇന്ത്യൻ പവലിയനിലെ ആംഫി തിയറ്ററിലും സമീപത്തുമെല്ലാം ഹോളി ആഘോഷം നടന്നു. കോൺസുൽ ജനറൽ അമൻ പുരിയും പങ്കെടുത്തു. ദുബൈ ഇന്ത്യൻ ഹൈസ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ഖൈലേഷ് ഖേറിന്‍റെ സംഗീതവും ആഘോഷത്തിന് മിഴിവേകി.
ആദ്യമായാണ് എക്സ്പോയിൽ ഹോളി വിരുന്നെത്തുന്നത്. ഇതിന്‍റെ എല്ലാ പൊലിമയും നിലനിർത്തിയായിരുന്നു ആഘോഷം. നടൻ മാധവനും എക്സ്പോയിലെ ഇന്ത്യൻ പവലിയനിൽ എത്തിയിരുന്നു. എക്സ്പോക്ക് പുറമെ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലും ആഘോഷം അരങ്ങേറി. വിവിധ ഹൈന്ദവ ക്ഷേത്രങ്ങളിൽ ആഘോഷം നടന്നു. കഴിഞ്ഞവർഷം പ്രാർഥനകളിലും ചെറിയ ആഘോഷങ്ങളിലും മാത്രമായി ഒതുക്കിയിരുന്നു.എന്നാൽ, ഇക്കുറി കൂടുതൽ പേർ ആഘോഷവുമായെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.