അൽഐൻ: ഏഷ്യൻ പാഠ്യ പദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളിൽ വാർഷിക പരീക്ഷകൾ കഴിഞ്ഞതോടെ ഇന്ന് മുതൽ വസന്തകാല അവധിക്ക് തുടക്കം. രണ്ടാഴ്ചത്തെ അവധിക്ക് ശേഷം ഏപ്രിൽ ആദ്യ വാരം പുതിയ അധ്യായന വർഷം ആരംഭിക്കും. ഓൺലൈൻ പഠനവും വിദ്യാർത്ഥികൾ സ്കൂളുകളിൽ നേരിെട്ടത്തിയുള്ള പഠനവും സംയോജിപ്പിച്ചുള്ള രീതിയായിരുന്നു ഈ അധ്യയന വർഷത്തിൽ. കഴിഞ്ഞ വർഷം മാർച്ച് അവസാനത്തിലാണ് യു.എ.ഇയിലെ സ്കൂളുകൾ ഓൺലൈൻ പഠന രീതിയിലേക്ക് മാറിയത്. ഏഷ്യൻ സ്കൂളുകളിൽ ഈ അധ്യയന വർഷത്തിെൻറ ആദ്യ പാദം പൂർണമായും ഓൺലൈൻ പഠനമായിരുന്നു. മധ്യവേനൽ അവധിക്ക് ശേഷമുള്ള രണ്ടാം പാദത്തിൽ ചെറിയ ക്ലാസ്സുകളിലെ കുട്ടികളും വിവിധ ബോർഡ് പരീക്ഷകൾ എഴുതുന്ന കുട്ടികൾക്കുമാണ് ക്ലാസ്സ്മുറി പഠനം തെരഞ്ഞെടുക്കാൻ അവസരമുണ്ടായിരുന്നത്.
ശൈത്യകാല അവധിക്കുശേഷം മൂന്നാം പാദത്തിലാണ് മുഴുവൻ ക്ലാസുകളിലെ കുട്ടികളും സ്കൂളുകളിൽ എത്തിത്തുടങ്ങിയത്. അപ്പോഴും ഓൺലൈൻ പഠനം തെരഞ്ഞെടുക്കാനുള്ള അവകാശം രക്ഷിതാക്കൾക്കുണ്ടായിരുന്നു. യു.എ.ഇയിലെ സർക്കാർ സ്കൂളുകളിലും ഏഷ്യൻ ഇതര പാഠ്യ പദ്ധതി പിന്തുടരുന്ന സ്കൂളുകളിലും രണ്ടാം പാദത്തിെൻറ അവസാന ഘട്ടമാണ് ഇപ്പോൾ. കോവിഡ് കാലവും അതിനെ തുടർന്നുള്ള പുതിയ പഠന രീതികളും പുതിയ പാഠങ്ങളും കൂടിയാണ് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഈ ഒരു വർഷത്തിനിടെ പഠിച്ചെടുത്തത്.
സ്കൂളുകളും സർക്കാരിെൻറ വിവിധ വകുപ്പുകളും വിദ്യാർത്ഥികളുടെ പഠനത്തിനും സുരക്ഷക്കും വേണ്ടി ശക്തമായ നടപടികളും ഒരുക്കങ്ങളുമാണ് ഈ കാലയളവിൽ നടത്തിയത്. സാധാരണ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടക്കാറുള്ള സി.ബി.എസ്.സി പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകൾ ഈ വർഷം നടക്കുന്നത് മെയ് മാസത്തിലാണ്. മെയ് നാലിനാണ് പരീക്ഷകൾ ആരംഭിക്കുക. ഈ വിദ്യാർത്ഥികളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഇപ്പോൾ സ്കൂളുകളിൽ നടന്നുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.