ദുബൈ: ദേശീയ ഭവന പദ്ധതിയുടെ ഭാഗമായി ദുബൈയിലെ യു.എ.ഇ പൗരന്മാർക്ക് 600 ഭവന വായ്പകൾക്ക് സർക്കാർ അംഗീകാരം നൽകി.ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് വായ്പകൾക്ക് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശ പ്രകാരം അനുമതി നൽകിയതായി ട്വിറ്ററിലൂടെ അറിയിച്ചത്.
60 കോടി ദിർഹമിന്റെ മൂല്യമുണ്ട് വായ്പകൾക്കെന്നും ശൈഖ് ഹംദാൻ വ്യക്തമാക്കി.പൗരന്മാർക്ക് മികച്ച ജീവിതം ലഭ്യമാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സഹായം അനുവദിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത 20 വർഷത്തിൽ ഇമാറാത്തികൾക്ക് വീടുനിർമാണത്തിനായി 65 ബില്യൺ ചെലവിടുമെന്ന് നേരത്തെ ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമാണ് 181 ബില്യണിന്റെ ത്രിവത്സര ദുബൈ ബജറ്റിന് അംഗീകാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.