റാസല്‍ഖൈമ: തൊഴിലിനൊപ്പം റാസല്‍ഖൈമയില്‍ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ ഫൈസല്‍ പുറത്തൂരിനെ ആദരിച്ച് റാക് ഇബ്രാഹീം ബിന്‍ ഹുമൈദ് ഉബൈദുല്ലാഹ് ഹോസ്പിറ്റല്‍. വിവിധ രോഗങ്ങളിലും അപകടങ്ങളിലുമകപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന വിവിധ രാജ്യക്കാര്‍ക്ക് ആശ്വാസം നല്കുന്ന ഫൈസല്‍ മരണം സംഭവിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും സജീവമാണ്.
ഉബൈദുല്ലാഹ് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്ത്വാഹിറില്നിന്ന് ഫൈസല്‍ സാക്ഷ്യപത്രം സ്വീകരിച്ചു.
വിഖായ യു.എ.ഇ നാഷനല്‍ കമ്മിറ്റി കോഓഡിനേറ്റര്‍, റാക് എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറി, റാക് കെ.എം.സി.സി തവനൂര്‍ മണ്ഡലം സെക്രട്ടറി, റാക് കെ.എം.സി.സി റെസ്ക്യൂ വിങ് കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫൈസല്‍ 25 വര്‍ഷമായി റാസല്‍ഖൈമയിലാണ് താമസം. തിരൂര്‍ പുറത്തൂര്‍ അബ്ദുല്ല- ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: ഹസീന. മക്കള്‍: ഫഹീം, ഫസീഹ, ഫൈഹാന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.