അബൂദബി: അറബ് ലോകത്തെ ആദ്യ ചൊവ്വാദൗത്യമായ ഹോപ് പ്രോബിെൻറ സ്മരണക്കായി എമിറേറ്റ്‌സ് പോസ്റ്റ് സ്റ്റാമ്പുകൾ പുറത്തിറക്കി. മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിെൻറയും എമിറേറ്റ്‌സ് ബഹിരാകാശ ഏജൻസിയുടെയും സഹകരണത്തോടെയാണ് സ്റ്റാമ്പുകൾ പുറത്തിറക്കിയത്.
നാലു വ്യത്യസ്ത ഡിസൈനുകളിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. രണ്ടെണ്ണം പേടകത്തിെൻറ രൂപകൽപനയുടെ ചിത്രങ്ങളും മറ്റ് രണ്ടെണ്ണം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചതിെൻറ ചരിത്ര നിമിഷങ്ങളെയും അടയാളപ്പെടുത്തുന്നു. എമിറേറ്റ്‌സ് പോസ്റ്റ് 1,00,000 സ്റ്റാമ്പുകളും 1000 എൻവലപ്പുകളുമാണ് ആദ്യ ഘട്ടത്തിൽ ഉപഭോക്താക്കൾക്കു നൽകുക. എമിറേറ്റ്‌സ് പോസ്റ്റിെൻറ പ്രധാന കസ്റ്റമർ ഹാപ്പിനസ് സെൻററുകളിലും ഓൺലൈൻ സ്റ്റോറിലും സ്റ്റാമ്പുകൾ ലഭ്യമാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.