ഷാർജ: ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വഴി കുതിരകളെ കയറ്റിയയക്കാനുള്ള എയർ കാർഗോ സംവിധാനങ്ങൾ പൂർത്തീകരിച്ചതായി ഷാർജ എയർപോർട്ട് കാർഗോ സെന്റർ അറിയിച്ചു. ആഭ്യന്തരമായും രാജ്യാന്തര തലത്തിലും മുന്തിയ ഇനം കുതിരകളെ കൊണ്ടുപോകാനുള്ള നടപടികൾ തടസ്സമില്ലാതെ പൂർത്തീകരിക്കാൻ കുതിരക്കാരന് സാധിക്കും വിധത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രാദേശികവും അന്തർദേശീയവുമായ കുതിരപ്പന്തയത്തിനും കുതിരസവാരി ഫെസ്റ്റിവൽ സീസണിനും തുടക്കമാവുന്ന വേളയിൽതന്നെ ഇത്തരമൊരു സൗകര്യം ഏർപ്പെടുത്താൻ കഴിഞ്ഞതായി അതോറിറ്റി വ്യക്തമാക്കി.
മുന്തിയ ഇനം കുതിരകളെ സുരക്ഷിതമായി കൊണ്ടുപോകാനുള്ള ഏറ്റവും നൂതനവും ആധുനികവുമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സഹായിക്ക് കുതിരയെ അടുത്തുനിന്ന് പരിചരിക്കാൻ പ്രത്യേക ഇടമാണ് ഇതിൽ പ്രധാനം. ആസ്ട്രോ ടർഫ് ഉപയോഗിച്ചാണ് നിലം സജ്ജീകരിച്ചിട്ടുള്ളത്. ഇത് കുതിരകളുടെ സഞ്ചാരം സുഗമമാക്കും. വിഗദ്ധ ടീമിന്റെ സഹായത്തോടെയാണ് ഈ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുള്ളതെന്ന് ഷാർജ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ്ലിങ് സേവന ദാതാക്കളായ ഷാർജ ഏവിയേഷൻ സർവിസസ് (എസ്.എ.എസ്) അറിയിച്ചു. https://www.sharjahairport.ae/en/business/cargo-centre എന്ന വെബ്സൈറ്റ് വഴി ഉപഭോക്താക്കൾക്ക് ഓൺലൈനായി കാർഗോ ബുക്ക് ചെയ്യാനും സ്റ്റാറ്റസ് അറിയാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.