ദുബൈ: ഒാരോ ദിവസം കഴിയുന്തോറും അധികരിച്ചുവന്ന ആശുപത്രി ബില്ലിനു മുന്നിൽ നിസ്സഹായനായി നിന്ന രാമചന്ദ്രൻ ഒടുവിൽ നാടണഞ്ഞു. ഇന്ത്യൻ കോൺസുലേറ്റിെൻറയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് അമേരിക്കൻ ഹോസ്പിറ്റൽ 13 ലക്ഷം ദിർഹമിെൻറ ആശുപത്രി ബിൽ എഴുതിത്തള്ളിയതോടെയാണ് അേദ്ദഹത്തിന് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്. 'ഗൾഫ് മാധ്യമം' വാർത്തയും സാമൂഹിക പ്രവർത്തകരുടെ ഇടപെടലുമാണ് വിഷയം കോൺസുലേറ്റിെൻറ ശ്രദ്ധയിൽ എത്തിച്ചത്.
നാലു പതിറ്റാണ്ടായി യു.എ.ഇയിലുള്ള കാസർകോട് പള്ളിക്കര സ്വദേശി രാമചന്ദ്രൻ (60) നാട്ടിലേക്ക് മടങ്ങുേമ്പാൾ കൂട്ടിനുള്ളത് കുറെ കടങ്ങൾ മാത്രമാണ്. നല്ല നിലയിൽ ടെക്സ്റ്റൈൽസ് ബിസിനസ് നടത്തിയിരുന്ന അദ്ദേഹം സ്ഥാപനം നഷ്ടത്തിലായപ്പോൾ വിറ്റ് അവിടെത്തന്നെ ജോലിക്കാരനായി. അർബുദ രോഗിയായ ഭാര്യയുടെയും ഹൃദ്രോഗികളായ മക്കളുടെയും ചികിത്സയും ചെലവും നടന്നുപോകാൻ മുന്നിലുള്ള വഴി പ്രവാസം മാത്രമായിരുന്നു. അതിനിടയിലാണ് അഞ്ചുമാസം മുമ്പ് ദുരിതം പക്ഷാഘാതത്തിെൻറ രൂപത്തിൽ എത്തിയത്.
കോവിഡ് കാലമായതിനാൽ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിക്കാൻ നിർവാഹമില്ലാതെ വന്നതോടെ ദുബൈ അമേരിക്കൻ ഹോസ്പിറ്റലിൽ ചികിത്സ തേടി. ഇൻഷുറൻസില്ലെങ്കിലും ചികിത്സ വൈകാതിരിക്കാൻ ആശുപത്രിക്കാർ ശ്രദ്ധിച്ചു. ആരോഗ്യസ്ഥിതി പൂർണമായും വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിലും നില മെച്ചപ്പെട്ടിരുന്നു. ആശുപത്രി ബിൽ ദിനംപ്രതി വർധിച്ചുകൊണ്ടിരുന്നു. ഇതോടെയാണ് ആരോഗ്യ വിദഗ്ധനായ ഡോ. മുജീബ് റഹ്മാൻ വടക്കേക്കാട്, ആരോഗ്യ മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന പൊതുപ്രവർത്തകൻ ഷാജി അമ്മന്നൂർ, സാമൂഹിക സംഘടനയായ അഭയം തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇടപെട്ടത്. 'ഗൾഫ് മാധ്യമം' വാർത്തയും നൽകി. ചിലർ മുന്നോട്ടുവന്നെങ്കിലും 13 ലക്ഷം ദിർഹം എന്ന വലിയ സംഖ്യയിലേക്ക് എത്തിയില്ല.
തുടർന്ന് കോൺസുലേറ്റിലെ മെഡിക്കൽ കമ്മിറ്റി മെംബർ പ്രവീൺ കുമാറിെൻറയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ നടത്തിയ ശ്രമത്തിനൊടുവിൽ ആശുപത്രി അധികൃതർ ബിൽ എഴുതിത്തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം കോൺസുലേറ്റ് നൽകിയ വീൽചെയർ ടിക്കറ്റുമായി രാമചന്ദ്രൻ നാടണഞ്ഞു. നാട്ടുകാരനായ മനോജാണ് തുണയായി വിമാനത്തിൽ ഉണ്ടായിരുന്നത്. മംഗലാപുരം ആശുപത്രിയിലാണ് തുടർചികിത്സ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.