ഹോ​ട്ട്​​പാ​ക്കി​ന്‍റെ ആ​ഗോ​ള സു​സ്ഥി​ര​ത റി​പ്പോ​ർ​ട്ട്​ പു​റ​ത്തി​റ​ക്കു​ന്ന ച​ട​ങ്ങ്​

96 ശ​ത​മാ​നം ഉ​ൽ​​പ​ന്ന​ങ്ങ​ളും പ​രി​സ്ഥി​തി​സൗ​ഹൃ​ദ​മാ​ക്കി ഹോ​ട്ട്പാ​ക്​

ദു​ബൈ: യു.​എ.​ഇ​യു​ടെ പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ ന​യ​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ​യ​ർ​പ്പി​ച്ച്​ 96 ശ​ത​മാ​നം ഉ​ൽ​​പ​ന്ന​ങ്ങ​ളും പ​രി​സ്ഥി​തി​സൗ​ഹൃ​ദ​മാ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തി പ്ര​മു​ഖ ഭ​ക്ഷ​ണ പാ​ക്കേ​ജി​ങ്​ ക​മ്പ​നി​യാ​യ ഹോ​ട്ട്​​പാ​ക്. ദു​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ ആ​ഗോ​ള സു​സ്ഥി​ര​ത റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഗ്ലോ​ബ​ല്‍ റി​പ്പോ​ര്‍ട്ടി​ങ്​ ഇ​നീ​ഷ്യേ​റ്റി​വ് (ജി.​ആ​ർ.​ഐ) സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ റി​പ്പോ​ർ​ട്ട്​ ക​മ്പ​നി​യു​ടെ സു​താ​ര്യ​ത, ഉ​ത്ത​ര​വാ​ദി​ത്തം, സു​സ്ഥി​ര ബി​സി​ന​സ് സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലെ പ്ര​തി​ബ​ദ്ധ​ത​യെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റെ​സ്‌​പോ​ണ്‍സി​ബ്ള്‍ കോ​ര്‍പ​റേ​റ്റ് സി​റ്റി​സ​ണ്‍ഷി​പ് (ആ​ർ.​സി.​സി) വ്യ​വ​സ്ഥ​ക​ൾ പി​ന്തു​ട​രു​ന്ന സ്ഥാ​പ​ന​മാ​യ ഹോ​ട്ട്പാ​ക് വ്യ​വ​സാ​യ​രം​ഗ​ത്ത് മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ക്കു​ന്ന ക​മ്പ​നി​യാ​ണ്​.

ഉ​യ​ര്‍ന്ന പ​രി​സ്ഥി​തി, സാ​മൂ​ഹി​ക, കോ​ർ​പ​റേ​റ്റ് ഭ​ര​ണ​നി​ല​വാ​രം കൈ​വ​രി​ക്കാ​നു​ള്ള അ​ര്‍പ്പ​ണ​ബോ​ധ​ത്തി​ന്‍റെ തെ​ളി​വാ​ണ് ജി.​ആ​ർ.​ഐ സ​ര്‍ട്ടി​ഫി​ക്കേ​ഷ​നെ​ന്ന് ഹോ​ട്ട്പാ​ക് ഗ്ലോ​ബ​ല്‍ ഗ്രൂ​പ് എം.​ഡി അ​ബ്ദു​ല്‍ ജ​ബ്ബാ​ര്‍ പി.​ബി പ​റ​ഞ്ഞു. ശ​ക്ത​മാ​യ എ​ച്ച്.​എ​സി.​സി.​പി ഫു​ഡ് സേ​ഫ്റ്റി മാ​നേ​ജ്‌​മെ​ന്‍റ്​ സി​സ്റ്റ​വും സു​സ്ഥി​ര നി​ര്‍മാ​ണം, മി​ക​വ്, നേ​തൃ​ത്വം എ​ന്നി​വ​യി​ല്‍ ഒ​മ്പ​ത് അം​ഗീ​കാ​ര​ങ്ങ​ളും ക​മ്പ​നി കൈ​വ​രി​ച്ചി​ട്ടു​ണ്ട്.

പ​രി​സ്ഥി​തി​സൗ​ഹൃ​ദ ഭ​ക്ഷ​ണ പാ​ക്കേ​ജി​ങ്​ സൊ​ല്യൂ​ഷ​നു​ക​ള്‍ക്കാ​യു​ള്ള പ്ര​ത്യേ​ക ഇ​ക്കോ റീ​ട്ടെ​യ്ൽ സ്റ്റോ​റും ഹോ​ട്ട്പാ​ക് ന​ട​ത്തി​വ​രു​ന്നു. ‘താ​ക്ക’ പ​ദ്ധ​തി​യി​ൽ 1.2 ദ​ശ​ല​ക്ഷം ദി​ര്‍ഹം നി​ക്ഷേ​പം, ബി​സി​ന​സി​ല്‍ സ്ത്രീ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ, സാ​മൂ​ഹി​ക ക്ഷേ​മ​ത്തി​നാ​യി റ​മ​ദാ​നി​ല്‍ ര​ണ്ടു ദ​ശ​ല​ക്ഷം ഭ​ക്ഷ​ണ പാ​ക്കു​ക​ളു​ടെ വി​ത​ര​ണം എ​ന്നി​വ ഉ​ള്‍പ്പെ​ടു​ന്ന​താ​ണ്​ ഹോ​ട്ട്​​പാ​ക്കി​ന്‍റെ സാ​മൂ​ഹി​ക സം​രം​ഭ​ങ്ങ​ൾ.

ര​ണ്ടു വ​ർ​ഷ​മാ​യി തു​ട​ർ​ന്നു വ​രു​ന്ന ‘ഹോ​ട്ട്പാ​ക് ഹാ​പ്പി​ന​സ് പ്രോ​ഗ്രാം’ ക​മ്പ​നി​യു​ടെ ജീ​വ​ന​ക്കാ​രു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​ർ​ഹ​രാ​യ​വ​രു​ടെ​യും ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു.

Tags:    
News Summary - Hotpack has made 96 percent of its products eco-friendly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.