വനിതദിനത്തോടനുബന്ധിച്ച് ഹോട്പാക് ഗ്ലോബല്‍ യു.എ.ഇ നടപ്പാക്കിയ ‘താഖ’പദ്ധതിയുടെ ലോഞ്ചിങ് ചടങ്ങിൽ കോമേഴ്‌സ് ഹെഡ് ഷഹാന അഹ്മദ്, എച്ച്.ആർ ഡെവലപ്മെന്‍റ് മാനേജർ നഗീബ സുലൈമാൻ തുടങ്ങിയവർ

വനിത സംരംഭകര്‍ക്ക് 1.2 മില്യൺ ദിര്‍ഹമിന്‍റെ 'താഖ'പദ്ധതിയുമായി ഹോട്പാക്

ദുബൈ: വനിതദിനത്തോടനുബന്ധിച്ച് ഹോട്പാക് ഗ്ലോബല്‍ യു.എ.ഇ ഭക്ഷ്യമേഖലയിലെ വനിത സംരംഭകരെ പിന്തുണക്കാന്‍ 1.2 മില്യൺ ദിര്‍ഹമിന്‍റെ 'താഖ'പദ്ധതിക്ക് തുടക്കമിട്ടു. വനിത സംരംഭകരുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറിയ ബിസിനസുകള്‍ക്കും വര്‍ഷത്തിലുടനീളം സൗജന്യ ഫുഡ് പാക്കേജിങ് ഉല്‍പന്നങ്ങള്‍ നല്‍കുന്ന പദ്ധതി വനിതകളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടാണ് നടപ്പാക്കുന്നത്. ഹോട്പാക് ആസ്ഥാനത്ത് ചേര്‍ന്ന വനിത ദിനാചരണത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

വനിതദിനത്തിൽ ഇത്തരമൊരു പദ്ധതി പ്രഖ്യാപിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ഹോട്പാക് ഗ്ലോബല്‍ ഇ-കോമേഴ്‌സ് ഹെഡ് ഷഹാന അഹ്മദ് പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റാന്‍ ശാസ്ത്രീയവും എന്നും നിലനില്‍ക്കുന്നതുമായ ശരിയായ ഉല്‍പന്നങ്ങളുടെ ലഭ്യതയുടെ കാര്യത്തില്‍ പ്രഫഷനല്‍ വനിതാ സംരംഭകര്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്.

ഹോട്പാക് വെബ്‌സ്‌റ്റോര്‍ പ്ലാറ്റ്‌ഫോമിലുള്ള താഖ പദ്ധതി മുഖേന വനിതകള്‍ നയിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറിയ ബിസിനസുകള്‍ക്കും യു.എ.ഇ ഭക്ഷ്യസേവന മേഖലയിലെ ഏക സംരംഭകര്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ അവരുടെ സേവന രീതികള്‍ക്കനുസൃതമായി സൗജന്യ പാക്കേജിങ് ഉല്‍പന്നങ്ങള്‍ എത്തിക്കാനാകും. തടസ്സങ്ങളില്ലാതെ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനില്‍ തിരഞ്ഞെടുക്കാം. യു.എ.ഇയിലുടനീളം സേവനമെത്തിക്കാനാകുമെന്നും അവര്‍ വിശദീകരിച്ചു.

Tags:    
News Summary - Hotpack launches 1.2 million dirham 'Takkah' scheme for women entrepreneurs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.