റാസൽഖൈമ: ഫുഡ് പാക്കേജിങ് രംഗത്തെ ലോകോത്തര ബ്രാൻറ് ആയ ഹോട്ട്പാക്കിെൻറ 27ാമത് റീെട്ടയിൽ ഷോറൂം റാസൽഖൈമ അൽ മുൻതസിർ റോഡിൽ പ്രവർത്തനം ആരംഭിച്ചു. ഷോറൂം ഉദ്ഘാടനം അദ്നാന ജാസിം അൽ ഉസൈബയും ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പി.ബി. അബ്ദുൽ ജബ്ബാറും ചേർന്ന് നിർവഹിച്ചു.
ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ പി.ബി. സൈനുദ്ദീൻ, ടെക്നിക്കൽ ഡയറക്ടർ പി.ബി.അൻവർ, നോർത്തേൺ എമിറേറ്റ്സ് റീജനൽ ഡയറക്ടർ കെ.എ.മുഹമ്മദ് അഷ്റഫ്, ഒാപ്പറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ മുജീബ് റഹ്മാൻ, സീനിയർ അഡ്മിനിസ്ട്രേഷൻ മാനേജർ കെ.കെ. തോമസ്, മാർക്കറ്റിങ് മാനേജർ അൻവർ സാദത്ത്, സെയിൽസ് മാനേജർ മുഹമ്മദ് റാഫി തുടങ്ങിയവർ സംബന്ധിച്ചു.
25 വർഷം കൊണ്ട് ഉത്പാദന രംഗത്തും വിതരണ രംഗത്തും വൻ മുന്നേറ്റം നടത്തുന്ന കമ്പനി 3500ൽ പരം വിവിധ ഡിസ്പോസിബിൾ പാക്കിങ്-സെർവിങ് ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുന്നുണ്ട്. കമ്പനി സിൽവർ ജൂബിലി വർഷത്തിൽ പരിസ്ഥിതി സൗഹാർദ ഉൽപന്നങ്ങൾക്കാണ് പ്രാമുഖ്യം നൽകുന്നതെന്ന് അധികൃതർ അറിയിച്ചു. 11 രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന കമ്പനിക്ക് ബി.ആർ.സി, െഎ.എസ്.ഒ തുടങ്ങിയ അന്താരാഷ്ട്ര നിലവാരമുള്ള ഗുണമേൻമാ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ലോകം മുഴുവൻ വിറങ്ങലിച്ച് നിൽക്കുന്ന മഹാമാരിക്കാലത്തും യു.എ.ഇ ഭരണാധികാരികൾ പകരുന്ന ആത്മവിശ്വാസമാണ് പുതു സംരംഭങ്ങൾ തുടങ്ങാൻ ഉൗർജമാകുന്നതെന്ന് എം.ബി. പി.ബി. അബ്ദുൽ ജബ്ബാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.