ദുബൈ: ഡിസ്പോസബിൾ ഫുഡ് പാക്കേജിങ് ഉൽപാദന രംഗത്തെ മുൻനിര ബ്രാൻഡായ ഹോട്പാക്കിന്റെ 41ാമത് ഔട്ട്ലറ്റിന്റെ ഉദ്ഘാടനം, ദുബൈ അൽമിസ്ഹർ വെസ്റ്റ്സോൺ മാളിൽ അദ്നാൻ ജാസിം അൽ ഉസൈബ, ഹോട്പാക്ക് മാനേജിങ് ഡയറക്ടർ പി.ബി. അബ്ദുൽ ജബ്ബാർ എന്നിവർ ചേർന്ന് നിർവഹിച്ചു. ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ സൈനുദ്ദീൻ ബീരാവുണ്ണി, ടെക്നിക്കൽ ഡയറക്ടർ അൻവർ പി.ബി, ഓപറേഷൻ മാനേജർ മുജീബ് റഹ്മാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പുതുമയാർന്ന ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കാൻ ഹോട്പാക്ക് ശ്രമിക്കാറുണ്ട്. ഗുണനിലവാരമുള്ള പാക്കേജിങ് ഉൽപന്നങ്ങളുടെ നിർമാണവും വിപണനവും കൈകാര്യം ചെയ്യുന്നതോടൊപ്പം, ലോകത്തെവിടെനിന്നും ഹോട്പാക്കിന്റെ ഉൽപന്നങ്ങൾ ഓൺലൈനിൽ പർച്ചേസ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. 26 വർഷത്തെ പ്രവൃത്തിപരിചയവും 3500 ഓളം വ്യത്യസ്ത തരത്തിലുള്ള ഉൽപന്നങ്ങളുംകൊണ്ട് സമ്പന്നമായ ഹോട്പാക്ക്, ഗൾഫ് ഏഷ്യൻ രാജ്യങ്ങൾക്കുപുറമെ യൂറോപ്, അമേരിക്ക, ആഫ്രിക്ക, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.