ദുബൈ: മൊറോക്കോയുടെ പാക്കേജിങ് മേഖലയുടെ 80ശതമാനം സ്വന്തമാക്കാൻ പദ്ധതി പ്രഖ്യാപിച്ച് ഹോട്ട്പാക്ക് ഗ്ലോബല്‍. റീടെയില്‍ ഹോള്‍ഡിങിന്‍റെ നിക്ഷേപ ശാഖയായ ബെസ്റ്റ് ഫിനാന്‍സിയേഴ്‌സിന്‍റെ പങ്കാളിത്തത്തോടെയാണിത് സാധ്യമാക്കുന്നത്.
മൊറോക്കോയില്‍ ഹോട്ട്പാക്കിന്‍റെ നിക്ഷേപം വര്‍ധിപ്പിക്കാനും മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സാന്നിധ്യം വിപുലീകരിക്കാനുമാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത്. മെറോക്കോയിലെ ഏറ്റവും ബൃഹത്തായ റീടെയില്‍ സ്ഥാപനമായ റീടെയില്‍ ഹോള്‍ഡിങ്സ് കാര്‍ഫോര്‍, കിയാബി, വിര്‍ജിന്‍ മെഗാസ്‌റ്റോര്‍, ബര്‍ഗര്‍ കിംഗ് എന്നിവയുടെ ഫ്രാഞ്ചൈസിയാണ്.
ഹോട്ട്പാക്ക് ഗ്ലോബല്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ജബ്ബാര്‍ പി.ബി, ബെസ്റ്റ് ഫിനാന്‍സിയേഴ്‌സ് ചെയര്‍മാന്‍ സുഹൈര്‍ ബെന്നാനി, സമാസ് ഡയറക്ടര്‍ അബ്ദില്ലത്തീഫ് മെര്‍സാഖ് (പുതിയ സ്ഥാപനത്തിന്‍റെ നിലവിലെ പ്രസിഡന്‍റ്), ഹോട്ട്പാക്ക് ഗ്ലോബല്‍ എസ്.എ മൊറോക്കോ ജനറല്‍ മാനേജര്‍ സിയാദ് മെര്‍സാഖ് എന്നിവര്‍ ബെസ്റ്റ് ഫിനാന്‍സിയേഴ്‌സ് ഫിനാന്‍ഷ്യല്‍ ഡയറക്ടര്‍ റിയാദ് അലയ്സ്സഓയിയുടെ സാന്നിധ്യത്തിലാണ് പങ്കാളിത്ത കരാറില്‍ ഒപ്പു വെച്ചത്.
മൊറോക്കോയിലെ ഹോട്ട്പാക്കിന്‍റെ സാന്നിധ്യം ആഫ്രിക്കന്‍, യൂറോപ്യന്‍ വിപണികളിലേക്കുള്ള കമ്പനിയുടെ വിപുലീകരണത്തെ സഹായിക്കുന്നതാണെന്ന് ഹോട്ട്പാക്ക് ഗ്ലോബല്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ജബ്ബാര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ബെസ്റ്റ് ഫിനാന്‍സിയേഴ്‌സും ഹോട്ട്പാക്ക് ഗ്ലോബലും തമ്മിലുള്ള പങ്കാളിത്തം മൊറോക്കോയിലെയും ആഫ്രിക്കന്‍ രാജ്യങ്ങളിലെയും പാക്കേജിങ് വിപണിയിലെ ഒരു നാഴികക്കല്ലാണെന്ന് ബെസ്റ്റ് ഫിനാന്‍സിയേഴ്‌സ് ചെയര്‍മാന്‍ സുഹൈര്‍ ബെന്നാനി പറഞ്ഞു.ഹോട്ട്പാക്കിന്‍റെ ഉല്‍പന്നങ്ങള്‍ ഇതിനകം 100ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.