അബൂദബി: കാറിെൻറ ടയറിൽ ഒളിപ്പിച്ച് 12 ഹുബാറ പക്ഷികളെ രാജ്യത്തേക്ക് കടത്താനുള്ള ശ ്രമം റാസൽഖൈമ കസ്റ്റംസ് ഒാഫിസർമാർ വിഫലമാക്കി. വംശനാശ ഭീഷണി നേരിടുന്ന ഹുബാറ പക്ഷികളെ പ്ലാസ്റ്റിക് ബാഗുകളിലാക്കിയ ശേഷം സ്പെയർ ടയറിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഒമാൻ^യു.എ.ഇ അതിർത്തിയായ അൽ ദാറയിൽ വെച്ചാണ് പക്ഷികളെ പിടിച്ചെടുത്തത്.
യു.എ.ഇ നിയമപ്രകാരം ഹുബാറ പക്ഷികളെ കടത്തുന്നത് ശിക്ഷാർഹമാണ്. ആറ് മാസം വരെ തടവും 50,000 ദിർഹം വരെ പിഴയുമാണ് ഇതിനുള്ള ശിക്ഷ. 40 വർഷമായി ഹുബാറ പക്ഷികളുടെ എണ്ണം വർധിപ്പിക്കുന്നതിന് നിരവധി പദ്ധതികളാണ് യു.എ.ഇ നടപ്പാക്കിയത്. 1982ൽ യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് മുൻൈകയെടുത്ത് മൂന്നര ലക്ഷം ഹുബാറ പക്ഷിക്കുഞ്ഞുങ്ങളെ വിരിയിച്ച് സ്വതന്ത്രമാകുന്ന പദ്ധതി വിജയകരമായി പൂർത്തിയാക്കിയിരുന്നു. 2006ൽ രാജ്യത്തിെൻറ ഹുബാറ സംരക്ഷണ യത്നങ്ങളുടെ വേഗം കുട്ടുന്നതിന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അന്താരാഷ്ട്ര ഹുബാറ സംരക്ഷണ ഫണ്ട് രൂപവത്കരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.